കെ.സി.എസ്.എൽ വാർഷിക ദിനാഘോഷവും സമ്മാന വിതരണവും ഏഴാം തിയതി വെള്ളയമ്പലം ലിറ്റിൽ ഫ്ലവർ പാരിഷ് ഹാളിൽ നടന്നു. അതിരൂപത സഹായ മെത്രാൻ ക്രിസ്തുദാസ് ആർ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
എൽ.പി, യു.പി, എച്.എസ്, എച്.എസ്.എസ് വിഭാഗങ്ങളിൽ മൂന്നു ഘട്ടങ്ങളായി നടത്തിയ ക്രേദോ ക്വിസ് വിജയികൾക്ക് അതിരൂപത സഹായ മെത്രാൻ ഡോ.ക്രിസ്തുദാസ് ആർ സമ്മാനങ്ങൾ വിതരണം ചെയ്തു. ക്രേദോ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികൾ സെബാനിയൻ എവർ റോളിംഗ് ട്രോഫി ഏറ്റുവാങ്ങി. എച്. എസ്. എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്തമാക്കിയ ഹോളി ഏഞ്ചൽസ് സി. ബി. എസ്. ഇ വഞ്ചിയൂർ, എച്. എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്തമാക്കിയ ലിയോ തേർട്ടീന്ത് എച്. എസ്. എസ് പുല്ലുവിള, യു. പി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്തമാക്കിയ സെന്റ്. റോക്‌സ് എച്. എസ് തോപ്പ് എന്നിവരാണ് സെബാനിയൻ ഏവർ റോളിങ് ട്രോഫി കരസ്തമാക്കിയത്. സെബാനിയൻ ട്രോഫി സ്പോൺസർ ചെയ്ത ശ്രീ. കാഞ്ചന ടീച്ചറിന് കെ.സി.എസ്.എൽ രൂപതാ സമിതി നന്ദി അറിയിച്ചു.
കെ.സി.എസ്.എൽ. സാഹിത്യോത്സവത്തിലും, കലോത്സവത്തിലും വിജയികളായവർക്ക് കെ.സി.എസ്.എൽ ഡയറക്ടർ ഫാ. നിജു അജിത്ത് സമ്മാനങ്ങൾ വിതരണം ചെയ്തു. കെ.സി.എസ്.എൽ. പ്രസിഡൻ്റ് ശ്രീ. ഫ്ളോറൻസ് ഫ്രാൻസിസ്. ഓർഗനൈസർ സി.ലിസ്ന, ബ്ര. ഷാമിനോ, സ്റ്റേറ്റ് കെ.സി.എസ്.എൽ. എക്സിക്യൂട്ടീവ് അംഗം ശ്രീ. റൊണാൾഡ് റോസ് ടീച്ചർ, കുമാരി ഫേവ മുതലായവർ സന്നിഹിതരായിരുന്നു