കേരള ലത്തീൻ കത്തോലിക്ക വനിതാ സംഘടന (കെഎൽ.സി.ഡബ്ല്യു.എ) തിരുവനന്തപുരം അതിരൂപതയ്ക്ക് നവസാരഥികൾ. കേരള ലത്തീൻ സഭയുടെയും സമുദായത്തിന്റെയും ഔദ്യോഗിക വനിതാ സംഘടനയായ കെഎൽ സി ഡബ്ല്യു എ – തിരുവനന്തപുരം രൂപതാ ഘടകത്തിന് നവസാരഥികളെ തിരഞ്ഞെടുത്തു.
കഴിഞ്ഞ രണ്ടു മാസക്കാലയളവിൽ അതിരൂപതയിലെ 45 ഇടവകകളിലും 7 ഫെറോന കളിലുമായി കെഎൽസിഡബ്ലിയുഎ രൂപീകരിക്കുകയും ഇടവക ഫെറോന തല സമിതികളുടെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കി ഇന്നലെ നടത്തിയ അതിരൂപതതല തിരഞ്ഞെടുപ്പിൽ പുതുക്കുറിച്ചി ഫെറോനയിലെ തുമ്പ ഇടവക അംഗമായ ശ്രീമതി ജോളി പത്രോസിനെ പ്രസിഡന്റായും, കോവളം ഫെറോനയിലെ പൂന്തുറ ഇടവക അംഗമായ ശ്രീമതി ഷേർളി ജോണിയെ ജനറൽ സെക്രട്ടറിയായും, വലിയതുറ ഫെറോനയിലെ കൊച്ചുവേളി ഇടവക അംഗമായ ശ്രീമതി ഷീബ ജസ്റ്റിനെ ട്രഷററായും തിരഞ്ഞെടുത്തു.
കൂടാതെ പാളയം ഫെറോനയിലെ ക്രിസ്തുരാജപുരം ഇടവക അംഗമായ ശ്രീമതി അന്ന റീറ്റയേയും, പേട്ട ഫെറോന ദേവാലയത്തിലെ അംഗമായ ശ്രീമതി സുജ എന്നിവരെ വൈസ് പ്രസിഡന്റുമാരായും, അഞ്ചുതെങ്ങ് ഫെറോനയിലെ മാമ്പള്ളി ഇടവക അംഗമായ ശ്രീമതി ശോഭയെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.
രൂപത കാര്യനിർവഹണസമിതിയിലെ ഫെറോനാ പ്രതിനിധികളായി പുല്ലുവിളയിൽ നിന്ന് ശ്രീമതി നക്ഷത്രം, കോവളം ഫെറോനയിൽ നിന്ന് ശ്രീമതി ജയറാണി, വലിയതുറ ഫെറോനയിൽ നിന്ന് ശ്രീമതി അന്നക്കുട്ടി, പുതുക്കുറിച്ചിയിൽ നിന്ന് ശ്രീമതി അജിത ക്ലീറ്റസ്, അഞ്ചുതെങ്ങ് ഫെറോനയിൽ നിന്ന് ശ്രീമതി ഫ്രീഡ ജോസ്, പാളയം ഫെറോനയിൽ നിന്ന് ശ്രീമതി ലാലി രാജപ്പൻ, പേട്ട ഫെറോനയിൽ നിന്ന് നിന്ന് ശ്രീമതി ജീജ എന്നിവരെയും തിരഞ്ഞെടുത്തു.
തിരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് അതിരൂപത അല്മായ ശുശ്രൂഷ ഡയറക്ടർ ഫാ. മൈക്കിൾ തോമസും ഫെറോന ആനിമേറ്റർമാരും നേതൃത്വം നൽകി. തെരഞ്ഞെടുപ്പ് യോഗത്തിന് നിലവിലെ കെ എൽ സി ഡബ്ലിയു എ രൂപത പ്രസിഡന്റ് ശ്രീമതി ഷേർളി ജോണി അധ്യക്ഷവും, ജനറൽ സെക്രട്ടറി ശ്രീമതി മേരി പുഷ്പം സ്വാഗതവും, ലോമേറ്റ കൃതജ്ഞതയും പറഞ്ഞു.