വിഴിഞ്ഞത്തുണ്ടായ സംഘർഷത്തിൽ ജനവികാരം മാനിച്ചുകൊണ്ട് പ്രശ്നം ചർച്ചകളിലൂടെ പരിഹരിക്കുന്നതിന് പകരം തിരുവനന്തപുരം ലത്തിൻ അതിരൂപത ആർച്ച് ബിഷപ്പിനെയും സഹായ മെത്രാനെയും പ്രധാന പ്രതികളാക്കി കേസെടുത്തത് നീതീകരിക്കാനാകില്ലെന്ന് കേരള കാത്തലിക് ബിഷപ്പ്സ് കൗൺസിൽ.
തിരുവനന്തപുരം ലത്തീൻ രൂപത അധികാരികളും ജനപ്രതിനിധികളുമായി സർക്കാർ ചർച്ചകൾ നടത്തി പ്രശ്നപരിഹാരം ഉടനടി കണ്ടെത്തണമെന്നും ബിഷപ്പുമാരെ ഉൾപ്പെടെ പ്രതികളാക്കി എടുത്തിരിക്കുന്ന കേസുകൾ പിൻവലിക്കാൻ പോലീസ് തയ്യാറാകണമെന്നും കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.