ശ്രീകാര്യം: അതിരൂപത അൽമായ ശുശ്രൂഷ റിസോഴ്സ് ടീം അംഗങ്ങൾക്കുള്ള തുടർ പരിശീലനം ആരംഭിച്ചു. ശ്രീകാര്യം ലയോള എക്സ്റ്റൻഷൻ സെന്ററിൽ നടന്ന തുടർ പരിശീലന പരിപാടി അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ. ബീഡ്മനോജ് അമാദോയുടെ അധ്യക്ഷതയിൽ അതിരൂപത മിനിസ്ട്രി കോർഡിനേറ്റർ റവ. ഡോ. ലോറൻസ് കുലാസ് ഉദ്ഘാടനം ചെയ്തു. അതിരൂപതയിലെ വിവിധ സംവിധാനങ്ങളെയും, കാഴ്ചപ്പാടുകളെയും മനസ്സിലാക്കി സ്വവ്യക്തിഗത വൈദഗ്ദ്ധ്യം, അധ്യാപന വൈദഗ്ദ്ധ്യം, എന്നിവ ശക്തിപ്പെടുത്തി ജനങ്ങളുമായി ഇടപഴകി പുത്തൻ അൽമായ നേതൃത്വം കെട്ടിപ്പടുക്കുവാൻ ഇത്തരത്തിലുള്ള പരിശീലനങ്ങൾക്ക് സാധിക്കട്ടെയെന്ന് തന്റെ ഉദ്ഘാടന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. ലയോള കോളേജ് ഡയറക്ടർ ഫാ. സണ്ണി എസ്. ജെ അനുഗ്രഹ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന ക്ലാസ്സുകൾക്കും ഗ്രൂപ്പ് തല ചർച്ചകൾക്കും ഫാ. രഞ്ജിത്ത്, ഫാ. ഐവിൻ ടോമി, ഫാ. സനിൽ എസ്. ജെ, സീനിയർ സൈക്കോളജിസ്റ്റ് ഷാൽ സോമൻ എന്നിവർ നേതൃത്വം നൽകി. പേട്ട ഫെറോന പ്രീസ്റ്റ് കോഡിനേറ്റർ ഫാ. ദേവസ്യ എസ്. ജെ സന്നിഹിതനായിരുന്നു. ആൻറണി ആൽബർട്ട്, റീന ഷാജി, ഹേമ തോമസ് എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

