ഇറ്റലി: ടൂറിനെ തിരുക്കച്ച യേശുവിന്റെ തിരുശരീരം പൊതിയാനുപയോഗിച്ചതാണെന്ന വിശ്വാസത്തിന് ആധികാരികത നല്‍കുന്ന പുതിയ ഗവേഷണഫലം പുറത്ത്. ന്യൂക്ലിയര്‍ എന്‍ജിനീയറായ റോബര്‍ട്ട് റക്കര്‍ നടത്തിയ ഗവേഷണത്തിലാണ് തിരുക്കച്ചക്ക് ആദ്യ നൂറ്റാണ്ടോളം പഴക്കമുണ്ടെന്ന് വ്യക്തമായത്.
പത്ത് വര്‍ഷത്തോളമായി ടൂറിനിലെ തിരുക്കച്ചയെ ശാസ്ത്രീയമായി പഠിച്ചതിന് ശേഷമാണ് തിരുക്കച്ച 1260 എഡിക്കും 1380 എഡിക്കും ഇടയിലുള്ളതാണ് എന്ന മുന്‍ ഗവേഷണ ഫലത്തെ തള്ളി റോബര്‍ട്ട് റക്കര്‍ രംഗത്ത് എത്തിയിരിക്കുന്നത്. 1988-ല്‍ തിരുക്കച്ചയില്‍ നിന്നുള്ള കാര്‍ബണ്‍ 14 ഐസോറ്റോപ്പ്‌സ് ഉപയോഗിച്ച് നടത്തിയ പഠനമാണ് ഇത്തരത്തിലൊരു നിഗമനത്തില്‍ നേരത്തെ എത്തിയത്. ഈ ഗവേഷണഫലത്തെ പല ശാസ്ത്രജ്ഞരും ചോദ്യം ചെയ്തിരുന്നെങ്കിലും ടൂറിനിലെ തിരുക്കച്ചയുടെ ആധികാരികത നിര്‍ണയിക്കുന്നതില്‍ ആ ഗവേഷണഫലം വെല്ലുവിളി ഉയര്‍ത്തിയിരുന്നു.
1988-ല്‍ ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണത്തില്‍ തെറ്റുണ്ടെന്ന് വിശദീകരിക്കുന്ന വര്‍ക്ക്‌ഷോപ്പ് ഒക്‌ടോബര്‍ 6-7 ദിനങ്ങളിലായി മിഷിഗന്‍ സര്‍വകലാശാലയിലും മിഷിഗനിലെ വിശുദ്ധ തോമാശ്ലീഹായുടെ നാമധേയത്തിലുളള ഇടവകയിലും നടത്തും. നിലവില്‍ ഇറ്റലിയിലെ ടൂറിനിലുള്ള സ്‌നാപകയോഹന്നാന്റെ കത്തീഡ്രലിന് സമീപമുളള തിരുക്കച്ച കത്തീഡ്രലില്‍ ആണ് തിരുക്കച്ച സൂക്ഷിച്ചിരിക്കുന്നത്.