വത്തിക്കാൻ: മൂന്നുവർഷത്തിലൊരിക്കൽ ആഗോളസഭാതലത്തിൽ നടത്തുന്ന ലോക രോഗീദിനാചരണം 2026-ലേക്കു മാറ്റി. അനുവർഷം ഫെബ്രുവരി 11-ന് ലൂർദ്ദ്നാഥയുടെ തിരുന്നാൾദിനത്തിൽ ആചരിക്കപ്പെടുന്നതിനു പുറമെ മൂന്നുവർഷത്തിലൊരിക്കൽ അതെ ദിനത്തിൽതന്നെ ലോകത്തിലെ ഏതെങ്കിലുമൊരു മരിയൻ കേന്ദ്രത്തിൽ ആഗോളസഭാതലത്തിലും ആഗോളരോഗീദിനം ആഘോഷിക്കാറുണ്ട്. 2025-ൽ നടക്കേണ്ട ആഘോഷമാണ് 2026-ലേക്കു മാറ്റിയിരിക്കുന്നത്. 2025-ലെ പ്രത്യാശയുടെ ജൂബിലിവർഷാചരണ പശ്ചാത്തലത്തിലാണ് ഫ്രാൻസീസ് പാപ്പാ ഈ തീരുമാനമെടുത്തതെന്ന് വത്തിക്കാൻറെ സമഗ്രമാനവവികസന വിഭാഗവും സുവിശേഷവത്കരണത്തിനായുള്ള വിഭാഗവും തിങ്കളാഴ്ച (27/01/25) സംയുക്തമായി പുറപ്പെടുവിച്ച ഒരു പ്രസ്താവനയിൽ വെളിപ്പെടുത്തി.