തിരുവനന്തപുരം ലത്തീൻ അതിരൂപത അല്മായ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ വച്ച് അൽമായ ശുശ്രൂഷ കൺവീനർമാരുടെ രൂപതതല പഠനശിബിരവും രൂപത സമിതി തെരഞ്ഞെടുപ്പും നടന്നു. അതിരൂപത ജുഡീഷ്യൽ വികാരി റവ. ഡോ. ബേബി ബെവിൻസൺ ഉദ്ഘാടനം ചെയ്തു. അൽമായർ എന്ന നിലയിൽ ഓരോ വ്യക്തിയും സഭയുടെ മുൻനിരയിൽഉണ്ടാകേണ്ടവരാണെന്ന് അദ്ദേഹം പറഞ്ഞു. അൽമായ ശുശ്രൂഷ എന്ത് എങ്ങനെ എന്ന വിഷയത്തിൽ KRLCBC അല്മായ കമ്മീഷൻ മുൻ സെക്രട്ടറി ഫാ. ഷാജ്കുമാറും, തിരുവനന്തപുരം അതിരൂപതയിൽ അൽമായ ശുശ്രൂഷയുടെ സാധ്യതകൾ എന്ന വിഷയത്തിന്മേൽ രൂപത അല്മായ ശുശ്രൂഷ ഡയറക്ടർ ഫാ. മൈക്കിൾ തോമസും ക്ലാസ് നയിച്ചു.
അറിയുക, അംഗീകരിക്കുക, ആഗ്രഹിക്കുക, അധ്വാനിക്കുക, ആയിത്തീരുക, എന്നീ അഞ്ചു ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് അൽമായ ശുശ്രൂഷയുടെ പ്രവർത്തനങ്ങൾ എങ്ങനെയായിരിക്കണമെന്ന് ക്ളാസ്സുകളിൽ ഉദ്ബോധിപ്പിച്ചു. , ഭക്തസംഘടനകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അറിയുക, സമുദായ പ്രവർത്തനത്തിലൂടെ രാഷ്ട്രീയ രംഗങ്ങളിൽ അൽമായരെ കൂടുതൽ ഉയർത്തിക്കൊണ്ടു വരിക, പ്രൊഫഷണൽ ഫോറങ്ങൾ രൂപീകരിക്കുക, സമുദായാംഗങ്ങൾ സർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിനുള്ള പ്രവർത്തനങ്ങളും പ്രോത്സാഹനങ്ങളും നല്കുക, സിവിൽ സർവീസ് മേഖലയിലേക്ക് നമ്മുടെ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക എന്നീ നിർദ്ദേശങ്ങളും നൽകി.
സ്വയം പരിചയപ്പെടുത്തലിനു ശേഷം 2025 – 2026 ലേക്കുള്ള രൂപത അല്മായ ശുശ്രൂഷ സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു. ശുശ്രൂഷ ഡയറക്ടർ ഫാ. മൈക്കിൾ തോമസ് അസിസ്റ്റൻറ് ഡയറക്ടർ നിക്സൺ ലോപ്പസ് എന്നിവർ തെരഞ്ഞെടുപ്പിനു മേൽനോട്ടം വഹിച്ചു. പഠന ശിബിരത്തിൽ പങ്കെടുത്തവർക് അതിരൂപത അല്മായ അസിസ്റ്റന്റ് ഡയറക്ടർ നിക്സൺ ലോപ്പാസ് സ്വാഗതവും രൂപത കൺവീനർ ആന്റണി ആൽബർട്ട് നന്ദിയും പറഞ്ഞു.