കുമാരപുരം: ഇടവക മദ്ധ്യസ്ഥന്റെ തിരുനാളിനോടനുബന്ധിച്ച് ക്യാൻസർ ബോധവത്കരണ ക്ളാസ്സും, സൗജന്യ മെഡിക്കൽ ക്യാമ്പും സഘടിപ്പിച്ച് കുമാരപുരം ഇടവക തിരുനാളാഘോഷം വ്യത്യസ്തമാക്കി. സൗജന്യ മെഡിക്കൽ ക്യാമ്പ് ഇടവക വികാരി ഫാ. ജോസ് ഫ്രാങ്ക്ളിൻ ഉദ്ഘാടനം ചെയ്തു.
പ്രശസ്ത ഓങ്കോളജിസ്റ്റുകളായ ഡോ. ബാബു മാത്യു, ഡോ. തോമസ് കൊയിൽപറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ ക്യാൻസർ ബോധവത്കരണ ക്ളാസ് നടന്നു. ക്യാൻസർ വരുന്നതിനുള്ള കാരണങ്ങൾ, വരതിരിക്കാൻ ജീവിതശൈലിയിൽ നാമെടുക്കേണ്ട മുൻകരുതലുകൾ, വന്നവർക്ക് എങ്ങിനെ അതിനെ അതിജീവിക്കാം… എന്നിവയായിരുന്നു വിഷയങ്ങൾ. കാലികപ്രസക്തിയുള്ള ഈ വിഷയങ്ങളിലുള്ള അവബോധം പങ്കെടുത്ത ഇടവക ജനങ്ങൾക്ക് വളരെയധികം പ്രയോജനകരമായിരുന്നു.
തുടർന്ന് ജനറൽ മെഡിസിൻ, ഗൈനക്കോളജിസ്റ്റ്, ന്യൂറോളജി, പീഡീയാട്രിക്സ്, ദന്തൽ എന്നീ എന്ന് വിഭാഗങ്ങളിലായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു. ക്യാമ്പിന് ഡോ. സുമ, ഡോ. മേരി, ഡോ. ബിന്ദു, ഡോ. റെജി, ഡോ. സബീന, ഡോ. സുനിത, ഡോ. റോബർട്ട്, ഡോ. റെയ്മണ്ട് എന്നിവർ നേതൃത്വം നൽകി.
സാമുഹ്യ ശുശ്രൂഷ ഡോക്ടേഴ്സ് ഫോറം, നഴ്സസ് ഫോറം അംഗങ്ങളും പരിപാടിയിൽ പങ്കാളികളായി.