അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഫെറോനയിൽ ബിസിസി പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ബിസിസി കമ്മിഷൻ വചന വിചിന്തന പരിശീലന ക്ലാസ് നടത്തി. ഏപ്രിൽ 19 ഞായറാഴ്ച നടന്ന പരിശീലന ക്ലാസിന് അഞ്ചുതെങ്ങ് ഫെറോന വികാരി ഫാ. ഡേവിഡ്സൺ നേതൃത്വം നൽകി. വിവിധ ഇടവകകളിൽ നിന്നും കോഡിനേറ്റേഴ്സ്, സിസ്റ്റർ ആനിമേറ്റേഴ്സ്, റിസ്സോഴ്സ് ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വചന വിചിന്തനത്തിൽ ശ്രദ്ധിക്കേണ്ടതായ സുവിശേഷ ഭാഗത്തിന്റെ ചരിത്രപശ്ചാത്തലം, സന്ദർഭം, അർത്ഥം, യേശു അർത്ഥമാക്കിയ സന്ദേശം എന്നിവയെക്കുറിച്ച് ക്ലാസിൽ വിശദീകരിച്ചു. അഞ്ചുതെങ്ങ് ആനിമേറ്റർ സിസ്റ്റർ ട്രീസ സ്വാഗതവും, മുങ്ങോട് ഇടവക റിസ്സോഴ്സ് ടീം അംഗം ഫെലിക്സ് നന്ദിയും പറഞ്ഞു.

