പേട്ട: പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതിയുടെ ഭാഗമായി സെന്റ് ആൻസ് ഇംഗ്ലിഷ് മീഡിയം സ്കൂളിൽ പോഷകാഹാരത്തെക്കുറിച്ച് ബോധവൽക്കരണം നൽകി പുഷ്പഗിരി ഹെൽത്ത് ക്ലബ്. പേട്ട സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഒന്ന് മുതൽ ഏഴ് വരെയുള്ള ക്‌ളാസിലെ കുട്ടികൾക്കായി സംഘടിപ്പിച്ച ക്ലാസിൽ സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി ഷെറിൻ അധ്യക്ഷത വഹിച്ചു. പ്രസ്തുത യോഗത്തിൽ ടീച്ചേർസ്, ഫെറോന സെക്രട്ടറി ശ്രീ. ഹ്യൂബർട്ട്, എന്നിവർ സന്നിഹിതരായിരുന്നു. പുഷ്പഗിരി ഹെൽത്ത് ക്ലബ് അംഗവും, ശ്രീചിത്ര ഹോസ്പിറ്റൽ നഴ്സിംഗ് ഓഫീസറുമായ ശ്രീമതി സരിത ക്ലാസ് നയിച്ചു. പോഷകാഹാരം കഴിക്കുക, നന്നായി വ്യായാമം ചെയ്യുക, കുട്ടികൾ ഇഷ്ടപ്പെടുന്ന ഭക്ഷണ സാധനങ്ങൾ തുടങ്ങിയവയെക്കുറിച്ച് കുട്ടികളുമായി ചർച്ച നടത്തുകയും വിവിധങ്ങളായ ആക്റ്റിവിറ്റിയിലൂടെ കുട്ടികൾക്ക് അറിവ് നൽകുകയും ചെയ്തു.