വലിയതുറ: വലിയതുറ ഫൊറോനയിലെ ബി.സി.സി., ശുശ്രൂഷ സമിതി നവനേതൃത്വത്തിന് പരിശീലനം നടന്നു. തോപ്പ് ഇടവകയിൽ സ്ഥിതിചെയ്യുന്ന വലിയതുറ ഫൊറോന സെന്ററിൽ നടന്ന പരിപാടിയിൽ ഫാ. ടോണി ഹാംലെറ്റ് ക്ലാസ്സിന് നേതൃത്വം നൽകി. ജീബിലി വർഷത്തിന്റെ പശ്ചാതലത്തിൽ നവനേതൃത്വം പ്രത്യാശയുടെ തീർഥാടകരായി മാറി ഇടവകയെ നയിക്കണമെന്ന സന്ദേശം ക്ലാസിൽ നൽകി. ഇടവകകളിൽ നടപ്പിലാക്കേണ്ട ചില മാതൃകാ പ്രവർത്തനങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങളും അവതരിപ്പിച്ചു. തുടർന്ന് ഫൊറോന വികാരി ഫാ. സാബാസ് അച്ഛന്റെ നേതൃത്വത്തിൽ വിവിധ ശുശ്രൂഷയുടെ ഫെറോന തലത്തിലുള്ള തിരഞ്ഞെടുപ്പ് നടത്തി. ഫൊ റോന സെക്രട്ടറി ഫാ. റോസ് ബാബു നന്ദി പറഞ്ഞു.