പൊന്നുമംഗലം: കോവളം ഫെറോന KCYM- ന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ജനുവരി 24ന് പൊന്നുമംഗലം St. Joseph pre- primary സ്കൂളിലെ വിദ്യാർത്ഥികൾക്ക് റിപ്പബ്ലിക് ദിന സന്ദേശവും, കലാകായിക പരിപാടികളും സമ്മാന വിതരണവും നടത്തി. പ്രസ്തുത പരിപാടിയിൽ കോവളം ഫെറോന KCYM ഡയറക്ടറും, വിഴിഞ്ഞം ഇടവക സഹവികാരിയുമായ ഫാ. ടിനു ആൽബിൻ സേവിയർ, പൊന്നമംഗലം ഇടവക വികാരി ഫാ. അജിത്ത് ആന്റണിയും. KCYM കോവളം ഫെറോന പ്രസിഡന്റ് ജിനു എം എ, സെക്രട്ടറി അനുജ രാജൻ, ജോയിൻ സെക്രട്ടറി മനു മോഹൻ, കോവളം ഫെറോന കൗൺസിലറും, KCYM-ന്റെ തിരുവനന്തപുരം അതിരൂപത സെക്രട്ടറിയുമായ വിമീൻ എം വിൻസന്റ്, കൗൺസിലർ ടിരൺ എന്നിവരോടൊപ്പം പതിനഞ്ചോളം യുവജനങ്ങളും പങ്കെടുത്തു.