പുതുക്കുറിച്ചി: പുതുക്കുറിച്ചി ഫൊറോന അൽമായ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ പുതുക്കുറിച്ചി ഇടവകയിലെ നിർധനരായ ഒരു കുടുംബത്തിന് ഭവനം നിർമ്മിച്ചു നൽകി. പുതുക്കുറിച്ചി ഇടവകയിലെ സുനി അലോഷ്യസിനാണ് അൽമായ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ഭവനം നിർമ്മിച്ചു നൽകിയത്. ഡിസംബർ 14-ാം തീയതി ഭവനത്തിന്റെ ആശിർവാദ കർമ്മം തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് നിർവഹിച്ചു. അതിരൂപത അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ. മൈക്കിൾ തോമസ് , അസിസ്റ്റന്റ് ഡയറക്ടർ നിക്സൺ ലോപ്പസ്, ഫൊറോന വികാരി ഫാ. ഹൈസിന്ത് നായകം ഫൊറോന വൈദിക കോഡിനേറ്റർ ഫാ. കോസ്മസ് കെ തോപ്പിൽ ഫൊറോനയിലെ മറ്റു വൈദികരും അൽമായ ശുശ്രൂഷ സമിതിയിലെ എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.