പോങ്ങുംമൂട്: പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ വാർഡ് സഭകളെക്കുറിച്ച് പഠനക്കളരി സംഘടിപ്പിച്ചു. സോഷ്യോ പൊളിറ്റിക്കൽ ജന്റർ അനാലിസിസ് എന്ന വിഷയത്തിന്മേൽ നടന്ന പഠന കളരിയിൽ സമുദായിക മുന്നേറ്റം, പ്രാതിനിധ്യം ലഭിക്കേണ്ട മേഖലകൾ, പ്രാദേശിക വികസനത്തിൽ നമ്മുടെ പങ്ക്, സമൂഹത്തിൽ നാം കാണുന്ന മാറ്റങ്ങൾ, നാം ശ്രദ്ധ കൊടുക്കുവാനുള്ള വിദ്യാഭ്യാസ മേഖലകൾ എന്നിവയെക്കുറിച്ച് അവബോധം നൽകി.
പോങ്ങുംമൂട് പാരിഷ് ഹാളിൽ ഇടവക സാമൂഹ്യ ശുശ്രൂഷ സമിതി വൈസ് പ്രസിഡന്റ് ലൂയിസ് സാർ അധ്യക്ഷത വഹിച്ച പഠന കളരിയിൽ ട്രെയിനർ പ്ലാസിഡ് ഗ്രിഗറി ക്ലാസ്സ് നയിച്ചു. സാമൂഹ്യ ശുശ്രൂഷയുടെ വിവിധ ഫോറങ്ങളിൽ നിന്നായി 55 അംഗങ്ങൾ പങ്കെടുത്തു.