പുതുക്കുറിച്ചി: പുതുക്കുറിച്ചി ഫൊറോന സാമൂഹിക ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ പ്രവാസി ദിനാചരണവും പ്രവാസികൾക്കുള്ള അംഗത്വ കാർഡ് വിതരണവും നടത്തി. പ്രവാസി ഫൊറോനാ വൈസ് പ്രസിഡന്റ് ലാംബർ അധ്യക്ഷത വഹിച്ച പരിപാടിയുടെ ഉദ്ഘാടനവും അംഗത്വകാർഡ് വിതരണവും ബിഷപ് ക്രിസ്തുദാസ് നിർവ്വഹിച്ചു.
പ്രവാസികാര്യ കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. സ്റ്റാലിൻ വിഷയാവതരണവും പള്ളിത്തുറ ഇടവക വികാരി ഫാ. ബിനു അലക്സ് അനുഗ്രഹ പ്രഭാഷണവും നടത്തി. ഫൊറോന പ്രവാസി സെക്രട്ടറി എഫ് എം ക്രിസ്റ്റൽ, രൂപത കോഡിനേറ്റർ സിസ്റ്റർ മെഡോണ എന്നിവർ സംസാരിച്ചു. ഫൊറോന ആനിമേറ്റർ പ്രീജ പരിപാടിക്ക് ആവശ്യമായ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.