കരുംകുളം: പുല്ലുവിള ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ നൈപുണ്യം കൈവരിക്കാൻ ഇംഗ്ലീഷിൽ വിവിധ മത്സരങ്ങൾ നടത്തി. ഡിസംബർ 14 ശനിയാഴ്ച രാവിലെ കരുംകുളം സൗഹൃദ് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ ഇംഗ്ലീഷ് ഉപന്യാസം, പ്രസംഗം, അഭിമുഖം എന്നീ മത്സരങ്ങളാണ് നടന്നത്.
ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്ന് 31 വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ക്യാഷ് പ്രൈസും മെമന്റോയും നൽകി ആദരിച്ചു. ഫാ. തദയൂസ്, ജോൺ ക്രിസ്റ്റഫർ, തദയൂസ്, നിഗിൾ, ജൂസി, കവിത എന്നിവർ വിവിധ മത്സരങ്ങൾ നടത്തുന്നതിന് നേതൃത്വം നൽകി. ഫൊറോന വിദ്യാഭ്യാസ കോർഡിനേറ്റർ ഫാ. പ്രദീപ് ജോസഫ് ആനിമേറ്റർ മേരി ത്രേസിയ മോറായിസ്, ഫൊറോന വിദ്യാഭ്യാസ സമിതി അംഗങ്ങൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.