പൂത്തുറ: അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ നടത്തേണ്ട പ്രഥമ ശുശ്രൂഷകളെക്കുറിച്ചുള്ള ക്ളാസ്സും പരിശീലനവും തുത്തൂർ ഫൊറോനയിൽ സാമൂഹ്യ ശുശ്രൂഷയുടെ നേതൃത്വത്തിൽ നടന്നു. പൂത്തുറ സെന്റ്. ജോസഫ്സ് ഹൈസ്കൂളിലും, ഔർ ലേഡി ഓഫ് മെഴ്സി ഹൈസ്കൂളിലുമായി നടന്ന പരിശീലന പരിപാടിക്ക് കൊല്ലങ്കോട് ഫയർ & സേഫ്റ്റി ഓഫീസർമാരായ ശ്യാം റോബിനസൺ, വൈക്കലിംഗം എന്നിവരടങ്ങുന്ന ടീം നേതൃത്വം നൽ കി.
പ്രഥമ ശുശ്രൂഷയിൽ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ വിശദീകരിച്ചതിനൊപ്പം കുട്ടികളെയുൾപ്പെടുത്തി നടത്തിയ പരിശീലനം കൂടുതൽ പ്രയോജനകരമായി. പൊള്ളൽ, തീപിടിത്തം, പ്രകൃതി ദുരന്തം, പാമ്പ് കടി, നായയുടെ ആക്രമണം, ഹൃദയ സ്തംഭനം എന്നീ അത്യാഹിതങ്ങളിൽ കൈകൊള്ളേണ്ട പ്രഥമ ശുശ്രൂഷകളുടെ പരിശീലനമാണ് നടന്നത്. ആനിമേറ്റർ ശ്രീമതി കനീജ പീറ്റർ ആവശ്യമായ ക്രമീകരണങ്ങൾ നടത്തി. സിസ്റ്റർ സുജ, സിസ്റ്റർ ആഗ്നസ് എന്നിവർ സംസാരിച്ചു. പരിശീലനത്തിലും ക്ലാസ്സിലും പങ്കെടുത്ത വിദ്യാർത്ഥികൾക്ക് പ്രഥമ ശുശ്രൂഷകളുടെ വിവരണമുൾക്കൊള്ളുന്ന ലഖുലേഘകളും വിതരണം ചെയ്തു.