പുല്ലുവിള: പുല്ലുവിള ഫൊറോന കുടുംബ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ മക്കളില്ലാത്ത ദമ്പതികളുടെ സംഗമം നടന്നു. പുല്ലുവിള ജേക്കബ് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന സംഗമം ഫൊറോന വികാരി ഫാ. ഡൈസൺ ഉദ്ഘാടനം ചെയ്തു. പ്രസ്തുത സംഗമത്തിന് വൈദിക കോഡിനേറ്റർ ഫാ. ജോസഫ് ഭാസ്കർ അധ്യക്ഷത വഹിച്ചു. പുല്ലുവിള ഇടവക സഹവികാരി ഫാദർ ബാബു ആശംസ അർപ്പിച്ച സംഗമത്തിൽ ശ്രീ അജിത് പേരെര മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. ഫൊറോന സിസ്റ്റർ അനിമേറ്റർ Sr. ആലിസ് എസ്.ഡി.എസ്. സ്വാഗതവും പുല്ലുവിള ഇടവ കൺവീനർ ശ്രീമതി ട്രീസ കൃതജ്ഞതയും പറഞ്ഞു. മക്കളില്ലാത്ത എഴുപതോളം ദമ്പതികൾ പങ്കെടുത്ത പരിപാടിയിൽ വിവിധ ഇടവകകളിലെ കുടുംബശുശ്രൂഷ പ്രവർത്തകരും പങ്കെടുത്തു.