കഴക്കൂട്ടം: ലിഫയുടെ അണ്ടർ 15 ക്യാപ്റ്റൻ ഫിഗോ ഷാരോൺ തമിഴ്നാട് സബ് ജൂനിയർ ഫുട്ബോൾ ടീമിൽ. ആന്ധ്രാപ്രദേശിൽ നടക്കുന്ന 2023 – 24 ദേശീയ ചാമ്പ്യൻഷി പ്പ് മത്സരത്തിലാണ് തമിഴ്നാടിനെ പ്രതിനിധീകരിച്ച് സബ്ജൂനിയർ ഫുട്ബാൾ ടീമിൽ കളിക്കുന്നത്. നിലവിൽ ലിഫ അണ്ടർ 15 ടീമിന്റെ ക്യാപറ്റനാണ് ഫിഗോ. വള്ളവിള സ്വദേശിയായ ഫിഗോ ലിഫയിൽ നിന്നും ലഭിച്ച പരിശീലനത്തിൽ നിന്നാണ് ഫുട്ബാളിന്റെ ഉയരങ്ങളില്ക്ക് കയറുന്നത്.
സെന്റർ മിഡ് ഫീൽഡിൽ സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന ഫിഗോ അണ്ടർ 15 വിഭാഗത്തിലെ LiFFA ടീമിലെ സ്ഥിരം സാന്നിധ്യമാണ്. 2023- ൽ നടന്ന സുബ്രതോ കപ്പ് കേരള സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടാൻ ഫിഗോ ഷാരോണിന്റെ മികച്ച പ്രകടനങ്ങൾ അണ്ടർ-14 ടീമിനെ സഹായിച്ചിരുന്നു. തീരദേശത്തിൽ നിന്നും കാല്പന്തുകളിയിൽ പ്രതിഭകളെ വളർത്തിയെടുക്കാൻ ലിഫ എന്നും പ്രതിജ്ഞാബദ്ധമാണെന്ന് ല്ഫ ഭാരവാഹികൾ പറഞ്ഞു.