വിഴിഞ്ഞം സമരത്തിൽ അഭിവന്ദ്യ പിതാക്കന്മാരെയും വൈദികരെയും മത്സ്യത്തൊഴിലാളികളെയും കള്ളക്കേസിൽ കുടുക്കി അതിജീവന സമരത്തെ അടിച്ചമർത്താൻ സർക്കാർ നീക്കം. ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയെ ഒന്നാം പ്രതിയാക്കിയും സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് ആർ -നെ രണ്ടാം പ്രതിയാക്കിയുമാണ് പോലീസിന്റെ കേസ് ഫയൽ പുറത്തിറക്കിയിരിക്കുന്നത്. കണ്ടാൽ തിരിച്ചറിയാവുന്നവരുൾപ്പടെ 50 പേർക്കെതിരെയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
ഇന്നലെ സമരസ്ഥലത്ത് ഉണ്ടായ സംഘർഷത്തെ തുടർന്ന് തെറ്റായ വാർത്തകൾ മാധ്യമങ്ങൾ പ്രചരിപ്പിച്ചതോടെ സമൂഹത്തിനുമുന്നിൽ അതിജീവന സമരം ചെയ്യുന്നവരെ കുറ്റക്കാരായി പഴി ചുമത്താനാണ് സർക്കാർ നീക്കം. ജനകീയ സമരക്കാർ അഴിച്ചുവിടുന്ന സംഘർഷങ്ങൾക്കും മത്സ്യത്തൊഴിലാളികളെയും പുരോഹിതരെയും കള്ള കേസിൽ കുടുക്കാനുള്ള ഗൂഢനീക്കങ്ങളാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്.
ഇന്നലത്തെ സംഘർഷത്തിൽ സ്ത്രീകളും പുരോഹിതരും ഉൾപ്പെടെ നിരവധി പേർക്കാണ് പരിക്കുപറ്റി ആശുപത്രികളിലാത്തിരിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ അതിജീവന പോരാട്ടത്തിന് വേണ്ടി പ്രതിപട്ടികയിലായ അഭിവന്ദ്യ പിതാക്കന്മാർക്കും പുരോഹിതർക്കുമൊപ്പം നീതിയുടെ പോരാട്ടം തുടരാൻ തന്നെയാണ് സമരക്കാരുടെ തീരുമാനവും.