വെള്ളയമ്പലം: 2023-24 അധ്യായന വർഷത്തെ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് വിദ്യാർത്ഥികൾക്ക് പരീക്ഷ നടത്തി. അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷയ്ക്ക് കീഴിൽ 2023 ജൂൺ മാസമാണ് ഈ അധ്യായന വർഷത്തെ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് ആരംഭിച്ചത്.
അതിരൂപതയിലെ എട്ട് ഫെറോനകളിൽ നിന്നും 8 മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 74 വിദ്യാർത്ഥികൾ ഒരു വർഷം നീണ്ടു നിന്ന ഫൗണ്ടേഷൻ കോഴ്സിൽ ഓഫ്‌ലൈൻ ഓൺലൈൻ ക്ലാസുകളിലൂടെ പരിശീലനം നേടി. ഈ വിദ്യാർത്ഥികൾക്കാണ് ഏപ്രിൽ 20 ശനിയാഴ്ച രാവിലെ 10 മണിക്ക് വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ വച്ച് പരീക്ഷ നടത്തിയത്. ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടന്ന പരീക്ഷയിൽ 43 കുട്ടികൾ പങ്കെടുത്തു. വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ ഫാ. സജു റോൾഡൺ, ആർസി സ്കൂൾ കോർപ്പറേറ്റ് മാനേജർ ഫാ. ഡൈസൺ, ആനിമേറ്റേഴ്സ് എന്നിവർ നേതൃത്വം നൽകി.