കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി തൃശൂർ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് തിരഞ്ഞെടുക്കപ്പെട്ടു. എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പോസ്തോലിക് അഡ്മിൻസ്ട്രേറ്റർ കൂടിയാണ് അദ്ദേഹം.
വ്യാഴാഴ്ച ബെംഗളൂരുവിലെ സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിൽ നടന്ന സിബിസിഐയുടെ 35-ാമത് ജനറൽ ബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രായാധിക്യം മൂലം തെരഞ്ഞെടുപ്പിൽ പങ്കെടുക്കില്ലെന്ന് കർദിനാൾ ആലഞ്ചേരി തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രഖ്യാപിച്ചിരുന്നു.
2007 മുതൽ തൃശൂർ സീറോ മലബാർ കാത്തലിക് ആർച്ച്‌പാർക്കിയുടെ മൂന്നാമത്തെയും ഇപ്പോഴത്തെ മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പുമാണ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്.
എബിപി. ഓറിയന്റൽ കോഡ് ഓഫ് കാനൻ ലോയിൽ ലോകപ്രശസ്തനായ വിദഗ്ധനുമാണ് അദ്ദേഹം.
മദ്രാസ് മൈലാപൂർ ആർച്ച് ബിഷപ്പ് ഡോ. ജോർജ് ആന്റണിസാമിയും ബത്തേരി ബിഷപ്പ് ഡോ. മാർ ജോസഫ് തോമസുമാണ് വൈസ് പ്രസിഡന്റ്റുമാറായി തിരഞ്ഞെടുക്കപ്പെട്ടവർ. വാസായി ആർച്ച് ബിഷപ്പ് ഡോ. ഫെലിക്സ് മച്ചാഡോ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.