കുന്നുംപുറം ഇടവകയിൽ മതബോധന പ്രവേശനോത്സവം ഉത്ഘാടനം ചെയ്ത് അജപാലന ശുശ്രൂഷ ഡയറക്ടർ ഫാ. ഷാജു വില്യം. ഇടവകയിലെ 68 വിദ്യാർഥികളും 23 അധ്യാപകരും പ്രവേശനോത്സവത്തിൽ പങ്കുകാരായി.
കഴിഞ്ഞ 2021-2022 വർഷ കാലയളവിൽ ഇടവക മതബോധന സമിതിയിൽ സേവനമനുഷഠിച്ച ശ്രീ. ജോസ് ജേക്കബ്, ശ്രീമതി ഷൈനി ഷാജ് എന്നിവർ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സമിതി അംഗങ്ങളായ ശ്രീമതി പ്രസൂസ, ശ്രീമതി സീന ജോസ് എന്നിവർക്ക് ഔദ്യോഗികമായി ചുമതല കൈമാറ്റം ചെയ്തു.
ഇടവക ഉപദേശി ശ്രീ. അൽഫോൻസ് ആന്റണി, സിസ്റ്റർ സിറിൽ, ഇടവക അജപ്പാലന കൺവീനവർ ശ്രീ. ജോൺ കെ. എക്സ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.