പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ടി. എസ്. എസ്. എസ്. പരിസ്ഥിതി കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫലവൃക്ഷ തൈ നടീൽ പരിപാടി അതിരൂപത അധ്യക്ഷൻ ഡോ. തോമസ് ജെ. നേറ്റോ ഫല വൃക്ഷ തൈകൾ നട്ടു ഉത്ഘാടനം ചെയ്തു. ആഗോള താപനത്തിന് മറുപടിയായി നിരവധി വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും വരും തലമുറക്ക് സുരക്ഷിതമായി കൈമാറേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും അതിരൂപത അധ്യക്ഷൻ ഓർമ്മിപ്പിച്ചു.
എല്ലാ ക്യാമ്പസുകളും കാർബൺ ന്യൂട്രൽ ക്യാമ്പസുകളാക്കാനുള്ള പദ്ധതിയുടെ ഭാഗമായി ബിഷപ്സ് ഹൗസ് കോബൗണ്ടിൽ റ്റി. എസ്. എസ്. എസ് ഡയറക്ടർ ഫാ. ആഷ്‌ലിൻ ജോസ്,ആർ. സി. സ്കൂൾസ് കോർപറേറ്റ് മാനേജർ ഫാ. ഡൈയ്സൺ, ഫാ. സ്റ്റാലിൻ, ബി. സി. സി. എക്‌സി. സെക്രട്ടറി ഫാ. ഡാനിയേൽ, ഫാ. ജോസ് മോൻ, റ്റി. എസ്. എസ്. എസ് ഇൻസ്റ്റിറ്റ്യൂട്ട്സ് ഡയറക്ടർ ഫാ. രജീഷ് എന്നിവർക്കൊപ്പം റ്റി. എസ്. എസ്. എസ് സ്റ്റാഫ് പ്രതിനിധികളും വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു.