കഴക്കൂട്ടം: മേനംകുളത്ത് സ്ഥിതിചെയ്യുന്ന തിരുവനന്തപുരം അതിരൂപതയുടെ അനുഗ്രഹഭവൻ ധ്യാനകേന്ദ്രത്തിലെ ബൈബിൾ കൺവൻഷന് ഇന്ന് തുടക്കംകുറിക്കും. കുളത്തുവയൽ സിസ്റ്റർ ടെസിൻ ആൻഡ്രൂസ് & ടീമാണ് ധ്യാനം നയിക്കുന്നത്. വൈകുന്നേരം 5 മണിക്ക് അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് ജെ. നെറ്റോ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന ദിവ്യബലിയോടെയാണ് കൺവൻഷൻ ആരംഭിക്കുക. ജനുവരി 14 ഞായറാഴ്ചവരെ വൈകുന്നേരം 5 മണിക്ക് ജപമാലയർപ്പണത്തോടെ ആരംഭിക്കുന്ന ധ്യാനം രാത്രി 9 മണിവരെ തുടരും. കുമ്പസാരത്തിനും കൗൺസിലിംഗിനുമായി പ്രത്യേക സൗകര്യം ഈ ദിവസങ്ങളിൽ ഉണ്ടായിരിക്കുമെന്ന് ധ്യാനകേന്ദ്രം ഡയറക്ടർ മോൺ. ജോർജ്ജ് പോൾ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോൺ ജേക്കബ് എന്നിവർ അറിയിച്ചു. വിശദ വിവരങ്ങൾക്ക്: 91883 59707, 94461 82707.
അതിരൂപത യുട്യൂബ് ചാനലിൽ കൺ വൻഷൻ തത്സമയം സംപ്രേഷണം ചെയ്യുന്നു.
Live Streaming Links
▶ ദിനം 1 | 11.01.2024 > https://youtu.be/I-Cri-fcmic
▶ ദിനം 2 | 12.01.2024 > https://youtu.be/G09OFlQPrQ8
▶ ദിനം 3 | 13.01.2024 > https://youtu.be/YiuH4-VHAgw
▶ ദിനം 4 | 14.01.2024 > https://youtu.be/xD_jbfQgZ8Q