വലിയതുറ: ബൈബിൾ പാരായണ മാസാചരണത്തോടനുബന്ധിച്ച് തിരുവചനത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന ക്ലാസ്സൊരുക്കി വലിയതുറ സെന്റ്. ആന്റണീസ് ഇടവക. മതബോധന അധ്യാപകർക്കും ബി.സി.സി റിസ്സോഴ്സ് പേഴ്സണ്മാർക്കുമായി നടന്ന ക്ലാസ്സിന് തിരുവനന്തപുരം അതിരൂപത ശുശ്രൂഷ കോ-ഓർഡിനേറ്റർ റവ. ഡോ. ലോറൻസ് കുലാസ് നേതൃത്വം നൽകി.
ഈ കാലഘട്ടത്തിൽ വചനത്തിൻ്റെ പൊരുൾ എന്ത് എന്തെന്ന് വചനാധിഷ്ഠിതമായി മനസ്സിലാക്കുന്നതിനും, ബൈബിൾ പാരായണ മാസത്തിന്റെ പ്രധാന്യം അർത്ഥവത്തായ രീതിയിൽ വിശ്വാസികൾക്ക് വൃക്തമാകുന്നതിനനും ക്ലാസ്സ് ഉപകരിച്ചു.