വലിയതുറ: വലിയതുറയിൽ പ്രവർത്തിക്കുന്ന സെന്റ് സേവിയേഴ്സ് പ്രൈവറ്റ് ഐടിഐയിൽ 2022-23 അദ്ധ്യായ വർഷത്തിൽ ഉന്നതം വിജയം നേടിയവരുടെ സർട്ടിഫിക്കേറ്റ് വിതരണവും പുതിയ അദ്ധ്യായന വർഷത്തെ പ്രവേശനോത്സവവും നടന്നു. തിരു. ലത്തിൽ അതിരൂപത സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ റവ.ഫാ. ആഷ്ലിൻ ജോസ് അദ്ധ്യക്ഷനായ യോഗത്തിൽ തിരു. കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷാജിത നാസർ ഉദ്ഘാടനം നിർവഹിച്ചു. 2022-23 അദ്ധ്യായന വർഷത്തിൽ ഇലക്ട്രോണിക്സ് മെക്കാനിക്ക്, സിവിൽ ഡ്രാഫ്സ്മാൻ, പ്ലംബർ ട്രെയിനുകളിൽ 95% 92% 96% മാർക്ക് നേടിയ വിജി, അഞ്ചു, എവറിൻ എന്നീ വിദ്യാർത്ഥികളെ ആദരിച്ചു. ഐടിഐ ഇൻസ്പെക്ടർ ഓഫ് ട്രെയിനിങ് ശ്രീ ഷമ്മി ബക്കർ, ജൂനിയർ ഇൻസ്പെക്ടർ ഓഫ് ട്രെയിനിങ് ശ്രീ രാജകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.