തിരുവനന്തപുരം: തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റിയും കാരിത്താസ്ഇന്ത്യയും സംയുക്തമായി തിരുവനന്തപുരം അതിരൂപതയിലെ 9 ഫെറോനകളിലായി 100 മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്തു. ഈ കഴിഞ്ഞ ജൂലൈ 28ന് ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി ബിൽഡിങ്ങിൽ വച്ച് നടന്ന പരിപാടിയിലാണ് മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്തത്. തിരുവന്തപുരം അതി രൂപത സഹായമെത്രാൻ റവ.ഡോ. ക്രിസ്തുദാസ് കോവളം നിയോജകമണ്ഡലം എംഎൽഎ എം. വിൻസന്റ്, റ്റിഎസ് എസ് എസ് സെക്രട്ടറി ഫാ. സബ്ബാസ് ഇഗ്നേഷ്യസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ടി എസ് എസ് എസ് ഹെൽത്ത് കോഡിനേറ്റർ സിസ്റ്റർ ഷൈബ പരിപാടിയിലെത്തിയ എല്ലാവർക്കും സ്വാഗതം പറഞ്ഞു. ക്രിസ്തുദാസ് പിതാവ് അധ്യക്ഷത വഹിച്ച പരിപാടി വിൻസന്റ് എംഎൽഎ ആണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. റ്റി എസ് എസ് എസ് സെക്രട്ടറി സബ്ബാസ് ഇഗ്നേഷ്യസ് പരിപാടിയിലെത്തിയ എല്ലാവർക്കും ആശംസ പറഞ്ഞു ‘റീച് ഔട്ട് ഗിവ് ലൈഫ്’ എന്ന് പേരുനൽകിയ പരിപാടിയിൽ തുത്തൂർ, പുല്ലുവിള, കോവളം, പാളയം, പേട്ട, വലിയതുറ പുതുക്കുറിച്ചി കഴക്കൂട്ടം അഞ്ചുതെങ്ങ് എന്നീ ഫെറോനകളിലാണ് മെഡിക്കൽ കിറ്റ് വിതരണം ചെയ്തത്. ഓരോ ഫെറോനകളിലെയും പ്രതിനിധികൾക്ക് മെഡിക്കൽ കിറ്റുകൾ കൈമാറി. ഇതിനുപുറമേ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് പൊന്നാട അണിയിച്ചു വിൻസന്റ് എം.എൽ.എ. യേ ആദരിച്ചു. ജീവൻ ജ്യോതി പദ്ധതിയുടെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുകയുമുണ്ടായി. . വിജയകരമായി പൂർത്തീകരിച്ച ജീവൻജ്യോതിയുടെ മൂന്നു സ്കീമുകളെ കുറിച്ചും വരാൻ പോകുന്ന നാലാമത്തെ സ്കീമിനെകുറിച്ച് ശ്രീമാൻ ലോറൻസ് വിശദീകരിച്ചു. 50 നും 65 നും ഇടയിൽ പ്രായമുള്ളവർക്ക് വേണ്ടിയുള്ള വളർച്ച പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു.
ടി എസ് എസ് എസ് കോഡിനേറ്റർ ശ്രീ സാബു പരിപാടിയിൽ പങ്കെടുത്ത ഏവർക്കും നന്ദി പറഞ്ഞു