തോപ്പ്: വലിയതുറ ഫെറോനാ KLCA സമുദായ നേതാക്കളെയും രാഷ്ട്രീയ നേതാക്കളെയും ആദരിച്ചു. KLCA യുടെ നേതൃത്വത്തിൽ മെയ് 3 ഞായറാഴ്ച തോപ്പ് ഫെറോനാ സെന്ററിൽ വച്ച് നടന്ന പരിപാടി അൽമായ ശുശ്രൂഷ ഫെറോനാ കോർഡിനേറ്റർ ഫാ. ടോണി ഹാംലറ്റ് ഉദ്ഘാടനം ചെയ്തു. ഫെറോനാ പ്രസിഡന്റ് സുശീല അധ്യക്ഷത വഹിച്ച യോഗത്തിൽ വെട്ടുകാട് വാർഡ് കൗൺസിലർ കിൻസി ഐവിൻ, വലിയതുറ വാർഡ് കൗൺസിലർ ഷീബ പാട്രിക്, KLCA സംസ്ഥാന വൈസ് പ്രസിഡന്റ് പാട്രിക് മൈക്കിൾ, തിരുവനതപുരം അതിരൂപത KLCA പ്രസിഡന്റ് ശ്രീ സുരേഷ് പീറ്റർ, കാഷ്യർ ചാൾസ് ആൽമെടാ എന്നിവരെ ആദരിച്ചു. കിൻസി ഐവിൻ, ഷീബ പാട്രിക്, സുരേഷ് പീറ്റർ, ആനിമേറ്റർ ലിസ്സി ബനഡിക്ട് എന്നിവർ ആശംസകളർപ്പിച്ചു. ഫെറോനാ സെക്രട്ടറി ടോണി സ്വാഗതവും മാർട്ടിൻ നന്ദിയും അർപ്പിച്ചു.

