തിരുവനന്തപുരം: ഓഖി ദുരിതബാധിതർക്കായി പ്രഖ്യാപിച്ച 350 കോടിയുടെ പാക്കേജിൽ എത്രത്തോളം സഹായം മത്സ്യത്തൊഴിലാളികൾക്ക് എത്തിയെന്ന് പരിശോധിക്കണമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ. സർക്കാർ ചെയ്യുന്നത് അപര്യാപ്തമായതിനാലാണ് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ 288 മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതിയുമായി മുന്നോട്ടിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഓഖി സർവേ റിപ്പോർട്ട് പുറത്തിറക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആർച്ച് ബിഷപ് എമിറേറ്റ്സ് ഡോ.എം.സൂസാപാക്യം, ബിഷപ് ഡോ.ആർ.ക്രിസ്തുദാസ്, ഡോ.ശശി തരൂർ എം.പി, എം,എൽ.എമാരായ അഡ്വ.വി.കെ.പ്രശാന്ത്, എം.വിൻസെന്റ്, മോൺ.യൂജിൻ എച്ച്.പെരേര, ഫാ.ആഷ്ലിൻ ജോസ്, നിഷ പ്രതീഷ്, ഡോ.മേരി ജോൺ, മെറ്റിൽഡ, അജിത, ഫാ.ലോറൻസ് കുലാസ്, ഫാ.ജി.എൻ.സബ്ബാസ് ഇഗ്നേഷ്യസ്, ഫാ.ലെനിൻ രാജ്, ഫാ.ഷാജിൻ ജോസ്, സിസ്റ്റർ മെഡോണ തുടങ്ങിയവർ സംസാരിച്ചു.