Contact
Submit Your News
Thursday, December 4, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

വിനയത്തിന്റെയും വിജ്ഞാനത്തിന്റെയും വിശുദ്ധിയുടെയും ഉൽകൃഷ്ട രൂപമായിരുന്നു ബെനഡിക്റ്റ് പാപ്പ: തോമസ് നെറ്റോ മെത്രാപോലീത്ത

jv-telma-editor by jv-telma-editor
6 January 2023
in Announcements, Archdiocese
0
0
SHARES
39
VIEWS
Share on FacebookShare on TwitterShare on Whatsapp

ബെനഡിക്ട് 16- മൻ പാപ്പയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് തിരുവനന്തപുരം അതിരൂപതയും. 5- ആം തിയ്യതി വൈകുന്നേരം 5:30 ന് പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ നടന്ന അനുസ്മരണ ദിവ്യബലിയിൽ അതിരൂപത മെത്രാപോലീത്ത ഡോ. തോമസ് ജെ നേറ്റോ മുഖ്യകാർമ്മികനായി. സഭയ്ക്ക് ലഭിച്ച വലിയ സമ്മാനങ്ങളിൽ ഒന്നാണ് ബെനഡിക്ട് പതിനാറാമൻ പാപ്പയെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ അറിഞ്ഞിട്ടുള്ളവരും അദ്ദേഹത്തെ വായിച്ചിട്ടുള്ളവരും തികഞ്ഞ ആദരവോടെയാണ് അദ്ദേഹത്തെ സമീപിക്കുക.

1995 മുതൽ 99 വരെ തന്റെ ഉപരിപഠനത്തിനായി ഉർബാനിയ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലഘട്ടത്തിലെ പാപ്പയെകുറിച്ചുള്ള ഓർമ്മകളും അദ്ദേഹം പങ്കുവച്ചു. 1962 മുതൽ 65 വരെ നീണ്ടുനിന്ന വത്തിക്കാൻ കൗൺസിലിൽ കേവലം 35 വയസ്സു മാത്രം പ്രായമുള്ള ജോസഫ് റാറ്റ്സിംഗർ പങ്കെടുത്തതും, തന്റെ 32ആം വയസ്സിൽ തന്നെ ദൈവശാസ്ത്ര പണ്ഡിതനായി അറിയപ്പെട്ടതും നെറ്റോ പിതാവ് ചൂണ്ടിക്കാട്ടി. അദ്ദേഹം വിശ്വാസത്തിന്റെ ധീര പോരാളിയായി, ആധുനിക കാലഘട്ടത്തിൽ ക്രിസ്തു കേന്ദ്രീകൃതമായ ധാർമ്മികത സഭയ്ക്ക് നൽകി.

വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി സഭയെ പരമ്പരാഗത വിശ്വാസ മൂല്യങ്ങളിൽ നിന്നും വ്യതിചലിക്കാൻ അനുവദിക്കാതെ കാത്തു. അതേസമയം മാറിവരുന്ന ലോക സാഹചര്യങ്ങളോട് പ്രായോഗികമായി പ്രതികരിക്കാതിരിക്കാൻ ആവില്ല എന്നും അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. വിശ്വാസ ജീവിതത്തിൽ തകർച്ചകൾക്ക് സാധ്യതയുള്ള സങ്കീർണ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും അവയോട് സാർത്ഥകമായി പ്രതികരിക്കാനും പിതാവിന് സാധിച്ചിരുന്നു.

യുവാക്കളെ അഭിസംബോധന ചെയ്യാൻ ട്വിറ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് വത്തിക്കാന്റെ പ്രവർത്തനശൈലിയിൽ മാറ്റങ്ങൾ സൃഷ്ടിക്കുവാനും അദ്ദേഹത്തിന് സാധിച്ചു. പുതിയ കാലത്തിന്റെ മാധ്യമം സോഷ്യൽ മീഡിയ ആണെന്നും, യുവതി യുവാക്കൾ അത് വിവേചന ബുദ്ധിയോടുകൂടി ഉപയോഗിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തിരുന്നു. അതേസമയം ദൈവ ബോധവും മൂല്യബോധവും ഇല്ലാത്ത സാങ്കേതിക പുരോഗതി ലോകത്തിന് ഭീഷണിയാണെന്നും ബെനഡിക് പാപ്പാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സഭകളുടെ ഐക്യത്തിന് അക്ഷീണം പരിശ്രമിച്ച ബനഡിക്ട് പതിനാറാമൻ പാപ്പ വിവിധ ക്രിസ്തീയ സമൂഹങ്ങളെ അംഗീകരിക്കാനും ആദരിക്കാനും പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു.

ശരിയായ പ്രാർത്ഥന ജീവിതമാണ് ആദ്ധ്യാത്മികതയുടെ അടിസ്ഥാനം എന്ന് പാപ്പയുടെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. പ്രാർത്ഥനയില്ലാത്ത സഭകളുടെയും വ്യക്തികളുടെയും ദിശ മാത്രമല്ല ജീവന്റെ ഉറവിടം തന്നെ നഷ്ടപ്പെടും എന്ന് പാപ്പ ഓർമിപ്പിച്ചു. പിതാവിന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു. ദൈവവുമായി ബന്ധമില്ലാതായാൽ ഭ്രമണപഥം നഷ്ടപ്പെട്ട ഉപഗ്രഹങ്ങളെ പോലെയാണ്. ശൂന്യതയിലേക്ക് പതിക്കുകയും, അവ സ്വയം നശിക്കുകയും മാത്രമല്ല മറ്റുള്ളവർക്ക് കൂടി ഭീഷണിയായി തീരുകയും ചെയ്യുന്നു.

അദ്ദേഹത്തെ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ബസിലിക്കയിലെ ബാൽക്കണിയിൽ നിന്ന് നഗരത്തിനും ലോകത്തിനുമുള്ള സന്ദേശം പറഞ്ഞ് അവസാനിപ്പിച്ചത് ഇപ്രകാരമായിരുന്നു. പ്രാർത്ഥനയിൽ ആണ് എന്റെ ആശ്രയം ദൈവത്തിന്റെ മുന്തിരിത്തോപ്പിലെ എളിയ ദാസനാണ് ഞാൻ എന്നായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച ജീവൻ വെടിയുന്ന അവസരത്തിൽ പരിശുദ്ധ പിതാവ് അവസാനമായി പറഞ്ഞ വാക്കുകൾ “കർത്താവേ അങ്ങയെ ഞാൻ സ്നേഹിക്കുന്നു” എന്നായിരുന്നു. ദൈവത്തിൽ വിശ്വസിച്ച, പ്രാർത്ഥനയിൽ സർവ്വ പ്രത്യാശയും അർപ്പിച്ച, ദൈവസ്നേഹത്തിൽ വിലയം പ്രാപിച്ച ധന്യജീവിതമാണ് പാപ്പയുടെതെന്ന് അദ്ദേഹം പറഞ്ഞു.

അനുസ്മരണ ദിവ്യബലിയിൽ അതിരൂപതയിലെ വൈദീകരും, സന്യസ്ഥരും, അൽമായരും പങ്കെടുത്തു. ബെനഡിക്ട് 16- മൻ പാപ്പയുടെ മൃതസംസ്ക്കാര ദിനത്തിൽ അതിരൂപതയിലെ ദേവാലയങ്ങളിലും കപ്പേളകളിലും പാപ്പയ്ക്കുവേണ്ടി ദിവ്യബലിയും പ്രത്യേക പ്രാർത്ഥനകളും അർപ്പിക്കപ്പെട്ടു.

Previous Post

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ലളിതഗാന മത്സരത്തിൽ എ ഗ്രേഡ് നേടി ആൻ ബെൻസൺ

Next Post

ബാഡ്മിന്റൺ ടൂർണമെന്റിൽ വിജയികളായി ഫാ.ഷാബിനും ഫാ.സനീഷും

Next Post

ബാഡ്മിന്റൺ ടൂർണമെന്റിൽ വിജയികളായി ഫാ.ഷാബിനും ഫാ.സനീഷും

No Result
View All Result

Recent Posts

  • സംഘർഷ ഇടങ്ങളിൽ വസിക്കുന്ന ക്രൈസ്തവർക്കു വേണ്ടി ലെയോ പാപ്പയുടെ ഡിസംബര്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം
  • തൂത്തൂർ സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ അതിരൂപതാദ്ധ്യക്ഷൻ ഇടയസന്ദർശനം നടത്തി
  • ചെറുവെട്ടുകാട് ഇടവകയിൽ സാമൂഹ്യ ശുശ്രൂഷ യോഗ ക്ലബ് രൂപീകരിച്ചു
  • കഴക്കൂട്ടം ഫൊറോനയിൽ കുടുംബ ശുശ്രൂഷ കൗൺസിലേഴ്സ് ഫോറം രൂപീകരിച്ച് സൗജന്യ കൗൺസിലിംഗ് സേവനം ആരംഭിച്ചു
  • ആരാധനക്രമ ഗാന ശുശ്രൂഷ പ്രാർഥനയാണ് പ്രകടനമല്ല: ശുശ്രൂഷകർ വേദിയിലല്ല കൂട്ടായ്മയുടെ ഭാഗമാണ്; ലിയോ പാപ്പ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • സംഘർഷ ഇടങ്ങളിൽ വസിക്കുന്ന ക്രൈസ്തവർക്കു വേണ്ടി ലെയോ പാപ്പയുടെ ഡിസംബര്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം
  • തൂത്തൂർ സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ അതിരൂപതാദ്ധ്യക്ഷൻ ഇടയസന്ദർശനം നടത്തി
  • ചെറുവെട്ടുകാട് ഇടവകയിൽ സാമൂഹ്യ ശുശ്രൂഷ യോഗ ക്ലബ് രൂപീകരിച്ചു
  • കഴക്കൂട്ടം ഫൊറോനയിൽ കുടുംബ ശുശ്രൂഷ കൗൺസിലേഴ്സ് ഫോറം രൂപീകരിച്ച് സൗജന്യ കൗൺസിലിംഗ് സേവനം ആരംഭിച്ചു
December 2025
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
« Nov    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.