അരയതുരുത്തി: തൊഴിലാളികളുടെ മധ്യസ്ഥനായ യൗസേപ്പിതാവിന്റെ തിരുനാൾ ദിനവും ലോകതൊഴിലാളി ദിനവുമായ മേയ് 1 ന് തൊഴിലാളികളെ ആദരിച്ച് അരയതുരുത്തി ഇടവക. അന്നേദിനം നടന്ന ദിവ്യബലിക്ക് ഇടവകയിലെ കെ.എൽ.എം നേതൃത്വം നല്കി. ദിവ്യബലിക്ക് ശേഷം പതാകയുയർത്തി ദേവാലയ നിർമ്മാണതൊഴിലാളികളെ ആദരിച്ചു. തുടർന്ന് ദേവാലയാങ്കണത്തിൽ വൃക്ഷത്തൈ നട്ട് ദിനാചരണം അർത്ഥവത്താക്കി. ദിവ്യബലിയിലും ദിനാചരണത്തിലും പങ്കെടുത്ത എല്ലാവർക്കും മധുരം വിളമ്പി ആഘോഷപുർണ്ണമാക്കി.