തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 വര്‍ഷത്തെ ബി.എസ്.സി.നഴ്‌സിംഗ്, ബി.എസ്.സി. എം.എല്‍.റ്റി, ബി.എസ്.സി. പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ബി.എസ്.സി. ഒപ്‌റ്റോമെട്രി, ബി.പി.റ്റി., ബി.എ.എസ്സ്.എല്‍.പി., ബി.സി.വി.റ്റി., ബി.എസ്.സി. ഡയാലിസിസ് ടെക്‌നോളജി, ബി.എസ്.സി ഒക്യൂപേഷണല്‍ തെറാപ്പി, ബി.എസ്.സി. മെഡിക്കല്‍ ഇമേജിംഗ് ടെക്‌നോളജി, ബി.എസ്.സി. റേഡിയോതെറാപ്പി ടെക്‌നോളജി, ബി.എസ്.സി. ന്യൂറോ ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് സര്‍ക്കാര്‍ ഉത്തരവിറങ്ങി. പുതിയ കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം ലഭിക്കുന്ന പ്രകാരം പ്രവേശന പ്രക്രിയയില്‍ ഉള്‍പ്പെടുത്തുമെന്നും ഉത്തരവിൽ പറയുന്നു. എല്‍.ബി.എസ് സെന്റര്‍ ഡയറക്ടറുടെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2024 ജുണ്‍ 15.
ഓൺലൈനായി അപേക്ഷിക്കേണ്ട വെബ്സൈറ്റ് ലിങ്ക്: 👇
https://www.lbscentre.kerala.gov.in/
പ്രവേശന യോഗ്യതയും, മാനദണ്ഡങ്ങളും, മാർക്കിളവുകളും അറിയുന്നതിന് ഉത്തരവിന്റെ പൂർണ്ണരൂപം താഴത്തെ ലിങ്കിൽ👇
https://drive.google.com/file/d/1zaqwHsPwbbSqd8cwnX4rpNHMCZ4N1irW/view?usp=sharing