Contact
Submit Your News
Friday, August 7, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home International

പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ചുള്ള ചാക്രിക ലേഖനം ‘ലൗദാത്തോ സി’ യുടെ രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലെന്ന് ഫ്രാൻസിസ് പാപ്പ

newseditor by newseditor
25 August 2023
in International
0
പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ചുള്ള ചാക്രിക ലേഖനം ‘ലൗദാത്തോ സി’ യുടെ രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലെന്ന് ഫ്രാൻസിസ് പാപ്പ
0
SHARES
142
VIEWS
Share on FacebookShare on TwitterShare on Whatsapp

വത്തിക്കാൻ സിറ്റി: സമകാലിക പരിസ്ഥിതി വിഷയങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് ‘ലൗദാത്തോ സി’ എന്ന തന്റെ ചാക്രികലേഖനത്തിന്റെ രണ്ടാം ഭാഗം പൂർത്തിയാക്കിവരുന്നതായി അറിയിച്ച് ഫ്രാൻസിസ് പാപ്പ. യൂറോപ്യൻ കൗൺസിലിലെ അംഗരാജ്യങ്ങളിൽ നിന്നുള്ള അഭിഭാഷകരുടെ പ്രതിനിധിസംഘത്തെ സ്വീകരിച്ച്, അവരോട് സംസാരിക്കവെയാണ് ഫ്രാൻസിസ് പാപ്പ ഇക്കാര്യം വെളിപ്പെടുത്തിയത്.

‘സുന്ദരവും വാസയോഗ്യവുമായ ഒരു ലോകം നമ്മിൽ നിന്ന് സ്വീകരിക്കാൻ ഭാവിതലമുറകൾക്ക് അവകാശമുണ്ട്. ദൈവത്തിന്റെ ഉദാരതയാൽ നമുക്കു ലഭിച്ച സൃഷ്ടവസ്തുക്കളുടെനേർക്ക് ഗൗരവപൂർണമായ ഉത്തരവാദിത്തമാണ് നമുക്കുള്ളത്’ – പാപ്പാ ഓർമ്മപ്പെടുത്തി.

തുടർന്ന്, വത്തിക്കാൻ മാധ്യമ കാര്യാലയത്തിന്റെ തലവൻ മത്തെയോ ബ്രൂണി ഇതേക്കുറിച്ച് വിശദീകരിച്ച് പ്രസ്താവന ഇറക്കി. സമീപകാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങളുംഅഞ്ചു ഭൂഖണ്ഡങ്ങളിലെയും ജനങ്ങളെ ബാധിച്ചു കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളും ‘ലൗദാത്തോ സി’ യുടെ രണ്ടാം ഭാഗത്തിൽ പ്രത്യേകമാം വിധം പരാമർശിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ഫ്രാൻസിസ് മാർപാപ്പയുടെ രണ്ടാമത്തെ ചാക്രികലേഖനമായ ‘ലൗദാത്തോ സി’ (അങ്ങേക്ക് സ്തുതി!) പ്രസിദ്ധീകരിച്ചത് 2015 ജൂൺ 18-ന് ആയിരുന്നു. നമ്മുടെ ‘പൊതു ഭവനത്തിന്റെ പരിപാലനം’ എന്നതായിരുന്നു അതിന്റെ മുഖ്യ പ്രതിപാദ്യവിഷയം. അതിൽ പറഞ്ഞിരിക്കുന്ന വിഷയങ്ങൾ, അന്നുമുതൽ ആഗോളതലത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും, അതേത്തുടർന്ന് ലോക നേതാക്കളിൽ പലരും കാലാവസ്ഥാ പ്രതിസന്ധികളെ ദൂരീകരിക്കാനുള്ള നടപടികൾ പ്രവൃത്തിപഥത്തിൽ എത്തിക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.

അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ‘സൃഷ്ടിയുടെ സ്തോത്രഗീത’മെന്ന വിശ്വോത്തര കൃതിയുടെ ആദ്യ രണ്ടു വാക്കുകളാണ് ഈ ചാക്രിക ലേഖനത്തിന്റെ ശീർഷകമായി പാപ്പ തെരഞ്ഞെടുത്തത്. ‘ലൗദാത്തോ സി, മി സിഞ്ഞോറെ’ (എന്റെ കർത്താവേ, അങ്ങേക്ക് സ്തുതി!) എന്ന വാക്കുകളോടെയാണ് വിശുദ്ധൻ അതിസുന്ദരമായ തന്റെ ലഘുകാവ്യം ആരംഭിക്കുന്നത്. നമ്മുടെ പൊതു ഭവനമായ ഈ ഭൂമി, നമുക്കായി ജീവൻ പങ്കുവച്ചു നൽകുന്ന സഹോദരിയെ പോലെയും തുറന്ന കരങ്ങളോടെ നമ്മെ ആലിംഗനം ചെയ്യുന്ന സുന്ദരിയായ അമ്മയെ പോലെയുമാണെന്ന് വിശുദ്ധൻ അതിൽ ഓർമ്മിപ്പിക്കുന്നു.

വിശുദ്ധ ഫ്രാൻസിസിനെ മാർഗദർശിയായി സ്വീകരിച്ച്, അദ്ദേഹത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഫ്രാൻസിസ് എന്ന പേര് താൻ സ്വീകരിച്ചതെന്ന് മാർപാപ്പ തൻ്റെ ചാക്രിക ലേഖനത്തിൽ പറയുന്നുണ്ട്. ദുർബലവും, എന്നാൽ സമഗ്രവുമായ പരിസ്ഥിതിയുടെ അതുല്യനായ കാവലാളായി അസ്സീസിയിലെ ഫ്രാൻസിസിനെ പാപ്പാ അതിൽ എടുത്തുകാട്ടുന്നു. പ്രകൃതിയുമായി ഇഴുകിച്ചേർന്ന, ആനന്ദത്തിന്റെയും ആധികാരികതയുടേതുമായ ഒരു ജീവിതമായിരുന്നു വിശുദ്ധന്റേത്

Previous Post

ഫാ. സ്റ്റെലിൻ ജെസന്തർ നിത്യതയിൽ: മൃതസംസ്കാര ശൂശ്രൂഷ വള്ളവിളയിൽ നടന്നു

Next Post

വല്ലാർപാടം മരിയൻ തീർത്ഥാടനം സെപ്തംബർ 10 മുതൽ

Next Post
വല്ലാർപാടം മരിയൻ തീർത്ഥാടനം സെപ്തംബർ 10 മുതൽ

വല്ലാർപാടം മരിയൻ തീർത്ഥാടനം സെപ്തംബർ 10 മുതൽ

No Result
View All Result

Recent Posts

  • മുതലപ്പൊഴിയിൽ അടിയന്തര തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി
  • ഇന്ത്യയിലെ ഇക്കൊല്ലത്തെ ‘മാർച്ച് ഫോർ ലൈഫ്’ ചെന്നൈയിൽ
  • പാളയം ഫെറോന ബി.സി.സി-യും കുടുബ ശുശ്രൂഷ സമതിയും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു
  • വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും ശാസ്ത്രീയ പഠനം വേണം; പുഴകളുടെയും ഡാമുകളുടെയും ആഴം വര്‍ധിപ്പിക്കണം: കെസിബിസി
  • കടൽക്ഷോഭം; രണ്ടു മരണം, രണ്ടുപേർക്കായി തിരച്ചിൽ, തീരദേശത്ത് പ്രതിഷേധം കനക്കുന്നു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • മുതലപ്പൊഴിയിൽ അടിയന്തര തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി
  • ഇന്ത്യയിലെ ഇക്കൊല്ലത്തെ ‘മാർച്ച് ഫോർ ലൈഫ്’ ചെന്നൈയിൽ
  • പാളയം ഫെറോന ബി.സി.സി-യും കുടുബ ശുശ്രൂഷ സമതിയും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു
  • വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും ശാസ്ത്രീയ പഠനം വേണം; പുഴകളുടെയും ഡാമുകളുടെയും ആഴം വര്‍ധിപ്പിക്കണം: കെസിബിസി
August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
« Jul    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.