കൊച്ചുവേളി: അതിരൂപതയിൽ വലിയതുറ ഫെറോനാ കെ. എൽ. സി. എ. കൊച്ചുവേളി യൂണിറ്റിന്റെ നേതൃത്വത്തിൽ ജന ജാഗ്രത സദസ് സംഘടിപ്പിച്ചു. ഓഗസ്റ്റ് 12- ന് വൈകുന്നേരം തീരദേശ ഹൈവേ യഥാർത്ഥ്യവും ആശങ്കകളും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ജന ജാഗ്രത സദസ് സംഘടിപ്പിച്ചത്.
കെ. എൽ. സി. എ സംസ്ഥാന പ്രസിഡന്റ് ശ്രീ. അഡ്വ: ഷെറി ജെ തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. അൽമായ ശുശ്രൂഷ വലിയതുറ ഫെറോനാ കോഡിനേറ്റർ ഫാ. ടോണി ഹംലറ്റ്, കെ. എൽ. സി. എ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ബിജു ജോസി, രൂപതാ ജനറൽ സെക്രട്ടറി സുരേഷ് സേവിയർ, വലിയതുറ ഫെറോനാ പ്രസിഡണ്ട് സുരേഷ് പീറ്റർ എന്നിവർ യോഗത്തിൽ സംസാരിച്ചു. യോഗത്തിന് കെ. എൽ. സി. എ കൊച്ചുവേളി യൂണിറ്റ് സെക്രട്ടറി ജ്യോതിഷ് സ്വാഗതവും, കൊച്ചുവേളി യൂണിറ്റ് ഖജാൻജി ഷൈജ നന്ദിയും പറഞ്ഞു.