മണിപ്പൂരിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മെഴുകുതിരികളുമായി റാലി നടത്തി കഴക്കൂട്ടം സെൻറ് ജോസഫ് ഇടവക. മണിപ്പൂരിലെ ഇനിയും അവസാനിക്കാത്ത കലാപത്തിലും വംശീയ ഉന്മൂലനത്തിനും വേദനയും നടുക്കവും മാറാത്ത അവിടുത്തെ ജനങ്ങളോടും സഭാംഗങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് കഴക്കൂട്ടം ഇടവക ഇന്നലെ മെഴുകുതിരികളുമായി റാലി നടത്തിയത്.
ഇടവക ദേവാലയത്തിന് സമീപം നടന്ന റാലിയിൽ ഇടവക വികാരി ഫാ. ദീപക് ആന്റോ, ഫാ. റോജൻ ഇടവക കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. ഇടവക ജനങ്ങളൊന്നിച്ച് സമാധാനത്തിനു വേണ്ടിയുള്ള പ്രാർത്ഥനയും നടത്തി.