മണിപ്പൂരിലെ കലാപത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് കൈത്താങ്ങായി കോവളം ഫെറോന കെ. സി. വൈ. എം. ദുരന്തമുഖത്തായിരിക്കുന്ന ജനങ്ങൾക്ക് അവശ്യസാധനങ്ങൾ നൽകുന്നതിനായി കെ. സി. വൈ. എം – ലെ യുവജനങ്ങൾ ഫെറോനയിലെ എല്ലാ ഇടവകകളിൽ നിന്നും സാധനങ്ങൾ ശേഖരിച്ച് ഇന്നലെ അയക്കുകയായിരുന്നു.
ഫാ. ഡാർവിൻ ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ ഫെറോനയിലെ എല്ലാ ഇടവക വികാരിമാരുടെയും സഹകരണത്തോടെ നിരവധി യുവജനങ്ങൾ യത്നത്തിൽ പങ്കുകാരായി. ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും പ്രാഥമികാവശ്യങ്ങൾക്കായുള്ള നിത്യോപയോഗ വസ്തുക്കളുമടങ്ങുന്ന 605 കിലോ സാധനങ്ങളാണ് മണിപൂരിലേക്കയച്ചത്.
കോവളം ഫെറോന കെ. സി. വൈ. എം എക്‌സിക്യൂട്ടീവ് അംഗങ്ങളായ പ്രസിഡന്റ് ശ്രീ. വിമിൻ എം വിൻസെന്റ്,വൈസ് പ്രസിഡന്റ് ശ്രീ. ആദർശ് എസ്,വൈസ് പ്രസിഡന്റ് ശ്രീമതി അനുജ, സെക്രട്ടറി ശ്രീമതി ആര്യ, ജോയിൻ സെക്രട്ടറി ശ്രീ. രാജീവ്, കൗൺസിലർ ശ്രീമതി ജിൻസി, കൗൺസിലർ ശ്രീ. മനു മോഹൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇടവകകളിൽ നിന്ന് സാധങ്ങൾ ശേഖരിച്ചത്.