പുല്ലുവിള ഫെറോനയിൽ ഒരുക്കുന്ന തീരദേശ ബൈബിൾ കൺവൻഷൻ ഈ മാസം 30 മുതൽ ഏപ്രിൽ 1 വരെ പുല്ലുവിള കടൽത്തീരത്ത് നടക്കും. മൗണ്ട് കാർമൽ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ ആണ് കൺവൻഷൻ നയിക്കുന്നത്.
ബൈബിൾ കൺവൻഷന്റെ സംഘാടക സമിതിയിൽ ഫെറോന വികാരി ഫാ. സിൽവസ്റ്റർ കുരിസ് ആണ് ജനറൽ കൺവീനർ. ഫാ. എസ്.ബി.ആന്റണിയെ കൺവീനറായും ഫാ.സജിത്ത് സോളമനെ കൺവൻഷൻ കോ ഓർഡിനേറ്ററായും തിരഞ്ഞെടുത്തു. റിസപ്ഷൻ, സാമ്പത്തികം, ലിറ്റർജി, ഗതാഗതം, വൊളന്റിയർ തുടങ്ങിയ സബ് കമ്മിറ്റികളിൽ ഫാ.ജോൺ ജേക്കബ്, ഫാ.വിശാൽ, ഫാ.അനീഷ് ഫെർണാണ്ടസ്, ഫാ.ബിജിൻ, ഫാ.അഗസ്റ്റ്യൻ ജോൺ, ഫാ.ജോണി, ഫാ.ആന്റോ ജോറിസ്, ഫാ.ജേക്കബ് സ്റ്റെല്ലസ്, പാപ്പച്ചൻ തുടങ്ങിയവർ നേതൃത്വം നൽകും.
ചൊവ്വര മുതൽ കൊല്ലങ്കോട് വരെയുള്ള പതിനഞ്ചോളം ഇടവകകൾ ചേർന്ന പുല്ലുവിള ഫെറോന, ആതിഥേയരായ ബൈബിൾ കൺവൻഷനിൽ പതിനായിരങ്ങൾ പങ്കെടുക്കുമെന്നു സംഘാടകർ അറിയിച്ചു. കൺവൻഷന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയതായി ഫെറോന വികാരി ഫാ.സിൽവസ്റ്റർ കുരിസ് അറിയിച്ചു.