തിരുവനന്തപുരം അതിരൂപത കുടുംബപ്രേക്ഷിത ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ കുടുംബവർഷാചരണം മെയ് 14 ശനിയാഴ്ച 2:00 മണിക്ക് വെള്ളയമ്പലം, ലിറ്റിൽ ഫ്ലവർ പാരിഷ് ഹാളിൽ വച്ച് നടക്കും.ഈ പരിപാടിയിൽ തിരുവനന്തപുരം അതിരൂപത അധ്യക്ഷൻ മോസ്റ്റ്.റവ.ഡോ.തോമസ് ജെ.നേറ്റോ, സഹായ മെത്രാൻ മോസ്റ്റ്.റവ.ഡോ. ക്രിസ്തുദാസ് ആർ, കേരള ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജു എന്നിവർ മുഖ്യാതിഥികളായി എത്തും.കുടുംബ വർഷാചാരണത്തോടനുബന്ധിച്ച് തിരുവനന്തപുരം അതിരൂപത കുടുംബ ശുശ്രൂഷ സമിതി വിവിധ കാര്യപരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
ഇതിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജീവൻ സമൃദ്ധി പദ്ധതിയുടെ ഭാഗമായി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വലിയ കുടുംബങ്ങളിലെ 100 കുട്ടികളുടെ സുരക്ഷിത ഭാവിക്കായി 10,000/- രൂപ വീതം നിക്ഷേപിച്ച് സാമ്പാദ്യ പദ്ധതിയിൽ ചേർക്കുന്നു.ഇതോടൊപ്പം തന്നെ കുടുംബ ശുശ്രൂഷ നേതൃത്വസംഗമവും പൊതു സമ്മേളനവും ജീവൻ സമൃദ്ധി പദ്ധതി ഉത്ഘാടനവും സാന്ത്വനം മംഗല്യം പദ്ധതിയുടെ ഭാഗമായി വിവാഹ ധനസഹായ വിതരണവും, കരുണാമയൻ പദ്ധതിയുടെ ഭാഗമായി പെൻഷൻ വിതരണവും കാഴ്ച പരിമിതർക്ക് ഓഡിയോ ബൈബിൾ വിതരണവും മന്ന പദ്ധതി ആരംഭിച്ച ഇടവകകളെ ആദരിക്കുകയും ചെയ്യും.പ്രോലൈഫ് കുടുംബങ്ങളെ ആദരിക്കുന്നതിനോടൊപ്പം മെത്രാപ്പൊലീത്ത കുഞ്ഞുങ്ങൾക്ക് മാമോദീസയും നൽകും.