പൂവർ : ഡൊറോത്യൻ സഭാ അംഗം സിസ്റ്റർ എൽസി കൊമ്പനത്തോട്ടത്തിൽ (72) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10:30 ന് കീഴ്മാട് അർച്ചന കോൺവെന്റ് സെമിത്തേരിയിൽ നടക്കും.
29 വർഷമായി പൂവാർ സേക്രട്ട് ഹാർട്ട് കോൺവെന്റ് ( തിരുഹൃദയ മഠം ) അംഗമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
സഭയുടെ മുതിർന്ന അംഗമായ സിസ്റ്റർ ആലുവ കീഴ്മാട് പ്രൊവിഷ്യാൽ ഹൗസ് ആരംഭിക്കുന്നതിന് മുന്നേ ദീർഘകാലം ഇറ്റലിയിൽ കർമ്മ നിരതയായിരുന്നു . ആലപ്പുഴ എഴുപുന്നയിൽ സുപ്പീരിയറായി സേവനമനുഷ്ഠിച്ച സിസ്റ്റർ ആലപ്പുഴ അർച്ചന കോൺവെന്റ്, തിരുവനന്തപുരത്തെ പൂവാറിലും, അങ്കമാലിയിലും, എഴുപുന്നയിലും സേവന നിരതയായിരുന്നു.
2013 മുതൽ ദീർഘകാലമായി പൂവാറിൽ സേവനമനുഷ്ഠിച്ചു വരികയാണ് വിടപറഞ്ഞത്. ഇടുക്കി തൊടുപുഴ ആരക്കുഴിയിൽ ചാക്കോയുടെയും മാർത്തയുടെയും ഒമ്പത് മക്കളിൽ ആദ്യത്തെ മകളാണ് സിസ്റ്റർ എൽസി കൊമ്പന് തോട്ടത്തിൽ. സഹോദരിയായ സിസ്റ്റർ മേരി കൊമ്പനതോട്ടത്തിൽ ഡൊറോത്യൻ കോൺഗ്രിഗേഷൻ ( ഇറ്റലി ) അംഗമാണ്.