ഇന്നലെ ആറ്റിങ്ങലിൽ മത്സ്യവിപണനം നടത്തിക്കൊണ്ടിരുന്ന അൽഫോൻസിയ എന്ന സ്ത്രീയുടെ മത്സ്യവും, വിപണന സാമഗ്രികളും വലിച്ചെറിയുകയും, മത്സ്യക്കച്ചവടം നടത്തരുതെന്ന് ആവശ്യപ്പെടുകയും ചെയ്ത നഗരസഭാ ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് അഞ്ജുതെങ്ങ് ഇടവക പ്രതിനിധികളും ഇടവക വികാരി, ഫാ. ലൂസിയാൻ, ഫാ. ആന്റണി എസ്. ബി. എന്നിവർ ആറ്റിങ്ങൽ ചെയർ പേഴ്സണെ കണ്ടു.
അൽഫോൻസിയയുടെ ഇരുപതിനായിരം രൂപയുടെ മീനാണ് മുനിസിപ്പൽ ജീവനക്കാർ യാതരു ദയയുമില്ലാതെ വലിച്ചെറിഞ്ഞുകളഞ്ഞത്. ഇതിനെതിരെ അൽഫോൻസിയ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.