ജാര്‍ഖണ്ഡ്: കോവിഡ് രോഗബാധയെ തുടര്‍ന്നു ചികിത്സയിൽ ആയിരുന്ന ജാര്‍ഖണ്ഡിലെ ഗുംല രൂപതാധ്യക്ഷൻ ബിഷപ്പ് പോൾ അലോയിസ് ലക്ര കാലം ചെയ്തു, 65 വയസ്സായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 1:30 ന് റാഞ്ചിയിലെ ഓര്‍ക്കിഡ് മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം.
1955 ജൂലൈ 11ന് ഗുംല രൂപതയായ നാദിറ്റോലി ഗ്രാമത്തിലാണ് പോൾ ലക്രയുടെ ജനനം. ഗുംലയിലെ സെന്റ് പാട്രിക്സ് സ്കൂളിലും തുടർന്ന് സെന്റ് ഇഗ്നേഷ്യസ് ഹൈസ്കൂളിലും കാര്‍ട്ടിക് ഒറയോൺ കോളേജിലും പഠനം നടത്തി. 1976ൽ റാഞ്ചിയിലെ സെന്റ് ആല്‍ബര്‍ട്ട്സ് കോളേജിലെ സെമിനാരിയിൽ പ്രവേശിച്ചു. റാഞ്ചിയിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്ന് ബിരുദം നേടി. തുടർന്ന് അദ്ദേഹം തത്ത്വചിന്ത (1980-1983)യിൽ പഠനം നടത്തി. 1988 മെയ് 6 ന് റാഞ്ചി അതിരൂപത വൈദികനായി അഭിഷിക്തനായി. 1993ൽ ഗുംല രൂപതയുടെ രൂപീകരണത്തോടെ അദ്ദേഹത്തെ രൂപതയിലേക്ക് നിയോഗിച്ചു. 2004ൽ രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. 2006 ജനുവരി 28ന് അന്‍പതാം വയസ്സില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ ഗുംലയിലെ രണ്ടാമത്തെ ബിഷപ്പായി നിയമിക്കുകയായിരിന്നു.
സംസ്കാര ശുശ്രൂഷകൾക്ക് റാഞ്ചി അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് ഫെലിക്സ് ടോപ്പോ എസ്.ജെ മുഖ്യകാര്‍മ്മികത്വം വഹിച്ചു.