തിരുവന്തപുരം ലത്തീന്‍ അതിരൂപത കൊമ്പ്രിയ സഭ നേതൃത്വ സംഗമവും തെഞ്ഞൈടുപ്പും നടന്നു. നേതൃത്വ സംഗമം അല്മായ ശുശ്രൂഷ ഡയറക്ടര്‍ ഫാ. ബീഡ് മനോജ് അമാദോ ഉദ്ഘാടനം ചെയ്തു. അതിരൂപത സഹായ മെത്രാന് ഡോ. ക്രിസ്തുദാസ് സമാപന സന്ദേശം നല്കി. കൊമ്പ്രിയ സഭക്ക് നേതൃത്വം നല്കുന്നവര് ഭാരവഹികള്‍ മാത്രമല്ല അവര്‍ വിശ്വാസത്തെ വളര്‍ത്തുകയും കൂട്ടായ്മയെ ശക്തിപ്പെടുത്തുകയും ഇടവകയിലെ വിശ്വാസികളെ ദൈവത്തോടും സഭയോടും കൂടുതല്‍ അടുപ്പിക്കുകയും ചെയ്യുന്ന ശുശ്രൂഷകരായി മാറണമെന്നും അദേഹം പറഞ്ഞു. കൊംമ്പ്രിയ സഭാംഗങ്ങളുടെ ഉത്തരവാദിത്വവും കടമകളും എന്ന വിഷയത്തെ ആസ്പദമാക്കി കണ്‍വീനര്‍ ആന്റണി ആല്‍ബര്‍ട്ട് ക്ലാസ് നയിച്ചു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റായി ബാബു ഫ്രാന്‍സിസ്, വൈസ് പ്രസിഡന്റായി ധനരാജ്, സെക്രട്ടറിയായി പനിയടിമ, ജോയിന്റ് സെക്രട്ടറിയായി ഔസേപ്പ്, കാഷ്യറായി വിന്‍സന്റ്, ഏക്സിക്യൂട്ടീവ് അംഗങ്ങളായി ജോസഫ്, തോമസ്, ലിയോ പോള്‍, എഡ്ഗര്‍ തോമസ് എന്നിവരെ തെരഞ്ഞെടുത്തു. സംഗമത്തിന് റീന ഷാജി സ്വാഗതവും പ്രസിഡന്റ് ബാബു ഫ്രാന്‍സിസ് നന്ദിയും പറഞ്ഞു. അതിരൂപത അല്മായ ശുശ്രൂഷ ആനിമേറ്റര്‍മാര്‍ സംഗമത്തിന് നേതൃത്വം നല്കി.

