കണ്ണാന്തുറ: വലിയതുറ ഫെറോനാ കുടുംബ ശുശ്രുഷ നവോമികളുടെയും വിഭാര്യരുടെയും സംഗമം സംഘടിപ്പിച്ചു. ജൂലൈ 18 ശനിയാഴ്ച കണ്ണാന്തുറയിൽ വച്ച് നടന്ന പരിപാടി ഇടവക വികാരി ക്ലീറ്റസ് വിൻസന്റ് ഉദ്ഘാടനം ചെയ്തു. കുടുംബ ശുശ്രൂഷ അതിരൂപത ഡയറക്ടർ ഫാ. റിച്ചാർഡ് സഖറിയ ആമുഖപ്രഭാഷണം നടത്തി. ഫെറോന വൈദിക കോഡിനേറ്റർ ഫാ. അജയ്കുമാർ അധ്യക്ഷതവഹിച്ചു. 120 അംഗങ്ങൾ ഒത്തുചേർന്ന പരിപാടിയിൽ ജീവിതം സന്തോഷപ്രദമാക്കാം എന്ന വിഷയത്തിന്മേൽ ഫാ. വിജിൽ ക്ലാസ് നയിച്ചു. ഫൊറോന കൺവീനർ സ്വാഗതവും വലിയ വേളി ഇടവക കൺവീനർ സൂസി ജെറാൾഡ് കൃതജ്ഞതയും പറഞ്ഞു.
