പോങ്ങുംമൂട്: പേട്ട ഫൊറോനായിൽ KLCA യെ നയിക്കാൻ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. ഇതിനോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ മുൻഫൊറോന പ്രസിഡൻറ് റ്റി. എസ്. ജോയ് അധ്യക്ഷത വഹിച്ചു. ഫൊറോന വൈദിക കോർഡിനേറ്റർ ഫാ. K. T. ദേവസ്യ S. J മുഖ്യപ്രഭാഷണം നടത്തി. അതിരൂപത പ്രസിഡൻറ് സുരേഷ് പീറ്റർ KLCA ഇടവകകളിൽ രൂപീകരിക്കുന്നതിന്റെ ആവശ്യകതയും പ്രാധാന്യവും വിശദീകരിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് T. S. Joy, സെക്രട്ടറി മെർലിൻ, വൈസ് പ്രസിഡന്റുമാർ സോളാമൻ & റീന, ജോയിൻ സെക്രട്ടറിമാർ ദിലീപ് & അംബിക, കാഷ്യർ സിജി, എക്സിക്യൂട്ടീവ് അംഗങ്ങൾ ഷീൻ, ക്ലമൻ്റ് ആൻ്റണി, മെൽവിൻ, ജയരാജ് എന്നിവരെ തിരഞ്ഞെടുത്തു. രൂപത എക്സിക്യൂട്ടീവംഗം ഷീൻ സ്വാഗതവും ഫെറോന പ്രസിഡന്റ് കൃതജ്ഞതയും രേഖപ്പെടുത്തി.
