വെള്ളയമ്പലം: അതിരൂപത ഫിഷറീസ് മിനിസ്ട്രി റ്റി.എം.എഫ്. ഭരണസമിതിയുടെ 2026-28- ലേക്കുള്ള തിരഞ്ഞെടുപ്പ് റ്റി.എസ്.എസ്.എസ്. ഗോള്‍ഡന്‍ ജൂബിലി ബില്‍ഡിംഗില്‍വച്ച് നടന്നു. ഫാ.ലൂസിയാന്‍സ് തോമസിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തിൽ മുന്‍ റ്റി.എം.എഫ്. പ്രസിഡന്‍റ് റോബര്‍ട്ട് ജോസഫാത്ത് അംഗങ്ങളെ സ്വാഗതം ചെയ്തു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്‍റായി ജോണ്‍ബോസ്കോ, വൈസ് പ്രസിഡന്‍റായി ലാംബ്രട്ട്, സെക്രട്ടറിയായി റോബര്‍ട്ട് ജോസഫാത്ത്, ജോയിന്‍റ് സെക്രട്ടറിയായി സിറിള്‍, ട്രഷററായി സുനില്‍ എന്നിവരെ തിരഞ്ഞെടുത്തു. സമ്മേളനത്തിൽ നീണ്ടകര കടലില്‍വച്ച് ബോട്ടുകള്‍ കത്തിനശിച്ച അതിരൂപതയിലെ 11 ബോട്ടുടമകൾക്ക് ഫിഷറീസ് മിനിസ്ട്രി ധനസഹായം നല്‍കി.

