അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഫെറോനയുടെ ബിസിസി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജൂലൈ 20 ഞായറാഴ്ച ബിസിസി ലീഡേഴ്സിന് പരിശീലന ക്ലാസ് നടന്നു. “ക്രിസ്തു കേന്ദ്രീകൃത നേതൃത്വം അടിസ്ഥാന ക്രിസ്തീയ സമൂഹത്തിൽ” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പരിശീലന ക്ലാസിന് അതിരൂപത ബിസിസി ഡയറക്ടർ ഫാ. സനീഷ് നേതൃത്വം നൽകി. യൂണിറ്റ്, ഇടവക, ഫെറോന തലങ്ങളിൽ നടത്തുന്ന ബിസിസി പ്രവർത്തനങ്ങൾ ക്രിസ്തുകേന്ദ്രീകൃതമായിരിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പൂത്തറ ഇടവക റിസോഴ്സ് ടീം അംഗം ലില്ലി ഫ്രാൻസിസ് സ്വാഗതവും ഷിബിന സ്റ്റാലിൻ കൃതജ്ഞതയും രേഖപ്പെടുത്തി. വിവിധ ഇടവകകളിൽ നിന്നായി ബിസിസി കോഡിനേറ്റേഴ്സ്, സിസ്റ്റർ പ്രതിനിധികൾ, റിസോഴ്സ് ടീം അംഗങ്ങൾ പരിശീലന പരിപാടിയിൽ പങ്കെടുത്തു.