തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കാരമൂട് സെയ്ന്റ് വിൻസെന്റ് സെമിനാരിയിൽ 2025 – 26 അധ്യായന അധ്യായന വർഷത്തിനു ആരംഭംകുറിച്ചു. ഇതിന്റെ ഭാഗമായി അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി അർപ്പണം നടന്നു. സത്യത്തിന് സാക്ഷികൾ ആകാൻ വിളിക്കപ്പെട്ടവരാണ് നാം ഓരോരുത്തരുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ദിവ്യബലിയർപ്പണത്തിന് ശേഷം നടന്ന പൊതുയോഗവും അഭിവന്ദ്യ പിതാവ് ഉദ്ഘാടനം ചെയ്തു. സെമിനാരി റെക്ടർ വെരി. റവ. ഫാ. ആൻഡ്രൂസ് കോസ്മോസ്, സെമിനാരി പ്രീഫെക്ട്സ് ഫാ. മരിയ ജെബിൻ, ഫാ. വർഗീസ് ജോസഫ്, കൂടാതെ നിരവധി അധ്യാപകരും പങ്കെടുത്തു.