വത്തിക്കാൻ: അർബുദ ബാധയെ തുടർന്ന്, വലതു ശ്വാസകോശത്തിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ലിയോ പാപ്പാ ആശുപത്രിയിൽനിന്നും മടങ്ങി. ഒക്ടോബർ മാസം പതിനെട്ടാം തീയതിയുള്ള മധ്യാഹ്ന പ്രാർത്ഥന, വത്തിക്കാൻ ചത്വരത്തിൽ വച്ച് നയിക്കുമെന്നും പ്രസ് ഓഫീസ് വ്യക്തമാക്കി. ഒക്ടോബർ 13 ചൊവ്വാഴ്ച, ശ്വാസകോശത്തിലെ മുഴ നീക്കം ചെയ്യാനായി ജെമെല്ലി ആശുപത്രിയിൽ പ്രവേശിച്ച പരിശുദ്ധ പിതാവിന്റെ ആരോഗ്യത്തിനു വേണ്ടി ആഗോള കത്തോലിക്കാ സഭയും, പൊതുസമൂഹവും ഓരോ ദിവസവും പ്രാർത്ഥനകൾ നടത്തിവന്നതും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തന്റെ ആരോഗ്യ വാർത്തകൾ സത്യസന്ധമായി പൊതുജനങ്ങളെ അറിയിച്ച മാധ്യമപ്രവർത്തകർക്ക് പാപ്പാ നന്ദിയർപ്പിച്ചു. പാപ്പായുടെ സൗഖ്യത്തിനു വേണ്ടിയുള്ള ആശംസകൾ നേർന്നു കൊണ്ട്, വത്തിക്കാൻ മാധ്യമ പ്രവർത്തകരും, പാപ്പായ്ക്ക് ഒരു കുറിപ്പ് അയച്ചിരുന്നു.

