തൂത്തൂർ: ഗ്രാമസഭയിലെ പങ്കാളിത്തം വർദ്ധിപ്പിക്കാനും ഉപയോഗപ്രദമാക്കാനും സഹായിക്കുന്ന മോക്ക് ഗ്രാമസഭയും പരിശീലനവും തൂത്തൂർ ഫൊറോനയിൽ സാമൂഹ്യ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. അതിരൂപത കപ്പാസ്റ്റി കോ-ഓർഡിനേറ്റർ ശ്രീമതി ലീജ സ്റ്റീഫൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഫൊറോന ഇൻ ചാർജ് ശ്രീമതി രാജമണി രാജു, അതിരൂപത കോ-ഓർഡിനേറ്റർ ശ്രീമതി നിഷ, ഫൊറോന റീജിയണൽ ആനിമേറ്റർ ശ്രീമതി കനിജ പീറ്റർ എന്നിവർ സന്നിഹിതരായിരുന്നു. ഗ്രാമസഭകളെ എപ്രകാരം ഉപകാരപ്പെടുത്തണമെന്ന് പരിശീലനത്തിൽ പ്രത്യേകം എടുത്തുപറഞ്ഞു. തദ്ദേശീയമായി ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ ഉൾക്കൊള്ളിച്ച് നടത്തിയ മോക്ക് ഗ്രാമസഭ വളരെയധികം ഉപകാരപ്രദമായി.